---
title: "സംസ്ഥാന പാതയിൽ കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് 5.50 കോടി രൂപയുടെ അനുമതി "
english_title: "5.50 crore sanctioned for road rehabilitation from Kuttyadi to Kakkatil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106417/550-crore-sanctioned-for-road-rehabilitation-from-kuttyadi-to-kakkatil"
published_at: "2023-03-31T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64271458cfa52_road_kunjammad_kutty.jpg"
keywords: []
---

# സംസ്ഥാന പാതയിൽ കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് 5.50 കോടി രൂപയുടെ അനുമതി 

> **Lead Summary:** **വടകര: **പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി- ചൊവ്വ സംസ്ഥാനപാതയിൽ കുറ്റ്യാടി മുതൽ കക്കട്ട് വരെയുള്ള ഭാഗം പുനരുദ്ധരിക്കുന്നതിനായി (ബിസി ഓവർ ലേ) 5.50 കോടി രൂപയുടെ അനുമതി ലഭിച്ചു.

## Article Content

**വടകര: **പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി- ചൊവ്വ സംസ്ഥാനപാതയിൽ കുറ്റ്യാടി മുതൽ കക്കട്ട് വരെയുള്ള ഭാഗം പുനരുദ്ധരിക്കുന്നതിനായി (ബിസി ഓവർ ലേ) 5.50 കോടി രൂപയുടെ അനുമതി ലഭിച്ചു.

കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള ഭാഗങ്ങളിൽ സംസ്ഥാനപാത പുനരുദ്ധരിക്കേണ്ടത് സംബന്ധിച്ച വിഷയം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ധനകാര്യ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

പദ്ധതിക്ക് അംഗീകാരം നൽകിയതോടെ ഒരു പ്രധാന ഗതാഗത പ്രശ്നം കൂടി പരിഹരിക്കപ്പെടാൻ, പോവുകയാണെന്നും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106417/550-crore-sanctioned-for-road-rehabilitation-from-kuttyadi-to-kakkatil)