---
title: "ബജറ്റ് വിതരണം വെട്ടിക്കുറച്ചു; ജനപ്രതിനിധികൾ പ്രതിഷേധ ധർണ്ണ നടത്തി "
english_title: "People's representatives staged a sit-in to protest against the budget cuts"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106422/peoples-representatives-staged-a-sit-in-to-protest-against-the-budget-cuts"
published_at: "2023-03-31T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642717940258e_udf_darnna.jpg"
keywords: []
---

# ബജറ്റ് വിതരണം വെട്ടിക്കുറച്ചു; ജനപ്രതിനിധികൾ പ്രതിഷേധ ധർണ്ണ നടത്തി 

> **Lead Summary:** **വടകര: **തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിതരണം വെട്ടികുറച്ചതിനും ഫണ്ട് തടഞ്ഞ് വച്ചതിനുമെതിരെ യു ഡി എഫ് പ്രതിനിധികൾ പ്രതിഷേധ ധർണ്ണ നടത്തി. വടകര മുൻസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് നേതാവ് എം സി വടകര ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: **തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിതരണം വെട്ടികുറച്ചതിനും ഫണ്ട് തടഞ്ഞ് വച്ചതിനുമെതിരെ യു ഡി എഫ് പ്രതിനിധികൾ പ്രതിഷേധ ധർണ്ണ നടത്തി. വടകര മുൻസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് നേതാവ് എം സി വടകര ഉദ്‌ഘാടനം ചെയ്തു.

ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ടുകൾ വെട്ടിക്കുറച്ച് പ്രാദേശിക സർക്കാരുകളായ തദ്ദേശ ഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വാർഡ് അംഗങ്ങൾ മുൻഗണന പട്ടിക പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷമുള്ള ഈ വെട്ടികുറക്കൽ ജനങ്ങളോടുള്ള വെല്ലുവിളിയും അധികാര വികേന്ദ്രീകരണമെന്ന മഹത്തായ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമാണെന്ന് എം സി വടകര പറഞ്ഞു.

സർക്കാരിന്റെ ഇത്തരം സമീപനങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭാ പ്രതിപക്ഷ നേതാവ് വി കെ അസീസ് അധ്യക്ഷനായി. ഇ നാരായണൻ നായർ, എൻ പി അബ്ദുല്ല ഹാജി, പുറന്തോടത്ത് സുകുമാരൻ, വി കെ പ്രേമൻ, നല്ലാടത്ത് രാഘവൻ, നടക്കൽ വിശ്വൻ, പി കെ സി അഫ്സൽ എന്നിവർ സംസാരിച്ചു. പി രജനി സ്വാഗതവും പി വി ഹാഷിം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106422/peoples-representatives-staged-a-sit-in-to-protest-against-the-budget-cuts)