---
title: "നേർവഴി ഇനിയൊരോർമ്മ; വിടവാങ്ങിയത് അഴിയൂർ ജനകീയ കോടതി കാരണവർ "
english_title: "Azhiyoor in memory of P. Raghavan Master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106486/azhiyoor-in-memory-of-p-raghavan-master"
published_at: "2023-04-01T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427c4d6a8f47_P_RAGHAVAN.jpg"
keywords: []
---

# നേർവഴി ഇനിയൊരോർമ്മ; വിടവാങ്ങിയത് അഴിയൂർ ജനകീയ കോടതി കാരണവർ 

> **Lead Summary:** **വടകര: **ചോമ്പാലിൽ വെള്ളിയാഴ്ച്ച അന്തരിച്ച സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യമായ പി.രാഘവൻ മാസ്റ്റർ അഴിയൂർ മേഖലയിലെ ജനകീയ കോടതിയുടെ കാരണവരാണ്. കോടതി കയറി ഇറങ്ങി തീരാത്ത പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്തു പരിഹരിക്കുന്ന ജനകീയ കോടതിയുടെ കൺവീനർ പദവി അദ്ദേഹം അലങ്കരിക്കാൻ തുടങ്ങിയിട്ട് വർഷം മുപ്പത് കഴിഞ്ഞു.

## Article Content

**വടകര: **ചോമ്പാലിൽ വെള്ളിയാഴ്ച്ച അന്തരിച്ച സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യമായ പി.രാഘവൻ മാസ്റ്റർ അഴിയൂർ മേഖലയിലെ ജനകീയ കോടതിയുടെ കാരണവരാണ്. കോടതി കയറി ഇറങ്ങി തീരാത്ത പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്തു പരിഹരിക്കുന്ന ജനകീയ കോടതിയുടെ കൺവീനർ പദവി അദ്ദേഹം അലങ്കരിക്കാൻ തുടങ്ങിയിട്ട് വർഷം മുപ്പത് കഴിഞ്ഞു.

കൺവീനറായി രാഘവൻ മാസ്റ്റർ തുടരുമ്പോൾ സർവ്വ കക്ഷി പ്രതിനിധികളിൽ പലരും മാറി മാറി വരികയാണ് ഇതിന്റെ രീതി. സർവ്വ കക്ഷി പ്രതിനിധികളെ ഒരുമിച്ച് നിർത്തി തീരുമാനം നടപ്പിലാക്കുന്ന അദ്ദേഹത്തിന്റെ ശൈലി ശ്രദ്ധേയമാണ്. സ്വത്ത് തർക്കം, വഴി തർക്കം, കുടുംബ പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, സാമ്പത്തിക ഇടപാട് വിഷയമടക്കം നിരവധി പ്രശ്നങ്ങൾ വാദിക്കും പ്രതിക്കും അംഗീകരിക്കാൻ കഴിയുന്ന തരത്തിൽ പരിഹാരം കണ്ടെത്തിരുന്നു.

അസുഖ ബാധിതനായി കിടക്കുന്നതിന്റെ ഒരുമാസം മുമ്പ് വരെ അദ്ദേഹം ഇക്കാര്യം നടത്തിയിരുന്നു. സർവ്വ കക്ഷി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഒരുമിച്ച് പ്രവർത്തിക്കുന്ന സമിതി മറ്റൊരിടത്തും കാണാത്ത ഒരു സവിശേഷതയാണ്. നിരവധി പേർക്ക് ആശ്വാസം നൽകുന്നതായിരുന്നു ഈ ജനകീയ കോടതി. ദേശീയപാത സ്വകാര്യവൽക്കരണ സമരത്തിന്റെ മുന്നണിപ്പോരാളി കൂടിയായിരുന്നു .

മുൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ കെ രമ എം എൽ എ, ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ,അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, സാമൂഹിക, സാംസ്ക്കാരിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖനായ കോട്ടയിൽ രാധകൃഷ്ണൻ , ആർ ഗോപാലൻ,ടി പി ബിനീഷ്, അഡ്വ ഐ മൂസ്സ. പ്രദീപ് ചോമ്പാല, എ ടി ശ്രീധരൻ, ഹാരിസ് മുക്കാളി, എ ടി മഹേഷ്, അടക്കം സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ അന്തിമോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ ചോമ്പാലയിലെ വസതിയിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106486/azhiyoor-in-memory-of-p-raghavan-master)