---
title: "വില്യാപ്പള്ളിയിൽ പ്രതിഷേധസദസ്സ്‌ ; ഭരണകൂടഭീകരതയ്ക്കെതിരെ കെ.എസ്.എസ്.പി.എ. "
english_title: "Protesters gather in Vilyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106490/protesters-gather-in-vilyapally"
published_at: "2023-04-01T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427c87d3b053_KSSPA.jpg"
keywords: []
---

# വില്യാപ്പള്ളിയിൽ പ്രതിഷേധസദസ്സ്‌ ; ഭരണകൂടഭീകരതയ്ക്കെതിരെ കെ.എസ്.എസ്.പി.എ. 

> **Lead Summary:** **വില്യാപ്പള്ളി: **രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്രത്തിന്റെ ഭരണകൂടഭീകരതയ്ക്കെതിരേയും കെ.എസ്.എസ്.പി.എ. കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി വില്യാപ്പള്ളിയിൽ പ്രതിഷേധസദസ്സ്‌ നടത്തി.

## Article Content

**വില്യാപ്പള്ളി: **രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്രത്തിന്റെ ഭരണകൂടഭീകരതയ്ക്കെതിരേയും കെ.എസ്.എസ്.പി.എ. കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി വില്യാപ്പള്ളിയിൽ പ്രതിഷേധസദസ്സ്‌ നടത്തി.

കെ.പി.സി.സി. മുൻ സെക്രട്ടറി ഐ. മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.കെ. സത്യനാഥൻ അധ്യക്ഷത വഹിച്ചു.

പൂത്തോളിക്കണ്ടി രാജൻ, എൻ.ബി., പ്രകാശ് കുമാർ, സർവ്വോത്തമൻ, എൻ.കെ. ഗോവിന്ദൻ, പി.എം. പ്രേമൻ, സി.പി. ശശി, എം.കെ. നാണു, വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106490/protesters-gather-in-vilyapally)