---
title: "എം.എൽ.എ ഇടപെട്ടു; വടകര കക്കട്ടി പൂഴിക്ക് ഇനി 1200 രൂപ വില "
english_title: "MLA intervened; Vadakara Kakkatti poozhi is now priced at Rs 1200"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106553/mla-intervened-vadakara-kakkatti-poozhi-is-now-priced-at-rs-1200"
published_at: "2023-04-01T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427ff73d303b_mla.jpg"
keywords: []
---

# എം.എൽ.എ ഇടപെട്ടു; വടകര കക്കട്ടി പൂഴിക്ക് ഇനി 1200 രൂപ വില 

> **Lead Summary:** ** വടകര: **പാലോളി പാലം കക്കട്ടിയിൽ പൂഴിവാരൽ തൊഴിലാളികളുടെ കൂലിവിഷയത്തിലും മണൽ വിൽപന വിലയിലുമുള്ള കാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കെ.കെ രമ എം.എൽ.എയുടെ ഇടപെടൽ.

## Article Content

** വടകര: **പാലോളി പാലം കക്കട്ടിയിൽ പൂഴിവാരൽ തൊഴിലാളികളുടെ കൂലിവിഷയത്തിലും മണൽ വിൽപന വിലയിലുമുള്ള കാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ കെ.കെ രമ എം.എൽ.എയുടെ ഇടപെടൽ.

തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്, തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തിലാണ് നടപടി. കക്കട്ടി പൂഴിക്ക് ലോഡിന് സംസ്ഥാനത്തെ തന്നെ ഉയർന്ന വിലയായ 1450 രൂപയാണ് ഇത് കാരണം മണൽ വിൽപന വളരെ കുറവാണ്.

ഇത് 1200 ആക്കി കുറയ്ക്കാൻ തീരുമാനമായി. ആറു മാസം ഈ തീരുമാനത്തിൽ വിൽപനയിലുണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തി തുടർ തീരുമാനമെടുക്കും തൊഴിലാളികളുടെ കൂലി, ഇൻഷുറൻസ് കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.

കൂലി നൽകുന്നത് നഗരസഭയും മണലിൻ്റെ ഉടമസ്ഥാവകാശം തുറമുഖ വകുപ്പിനും ആയതിനാലാണ് ഇരു വകുപ്പുകളുടെയും സംയുക്ത യോഗം ചേർന്നത്. തൊഴിലാളികളുടെ ഇൻഷുറൻസ് അടക്കമുള്ള വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ അറിയിച്ചു.

തൊഴിൽ സ്ഥലവും പരിരക്ഷയും രണ്ടു വകുപ്പുകളിലായതിനാൽ മണൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കൃത്യമായി ചർച്ച ചെയ്യപ്പെടാറില്ല. വകുപ്പുകളുടെ ഏകോപന യോഗം ചേരാൻ കഴിഞ്ഞതിനാൽ ഈ മേഖലയിലെ വിഷയങ്ങൾ ഇനി മുതൽ സർക്കാരിൻ്റെ ശ്രദ്ധയിലെത്തിക്കാൻ എളുപ്പമാകുമെന്നും കെ.കെ രമ എം.എൽ.എ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106553/mla-intervened-vadakara-kakkatti-poozhi-is-now-priced-at-rs-1200)