---
title: "വർഗ്ഗീയതയ്ക്കെതിരെ; ലഹരി വിമുക്ത യുവതയ്ക്കായി തൂലിക യുവതാ ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "Tulika Youth Fest was organized for drug free youth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106645/tulika-youth-fest-was-organized-for-drug-free-youth"
published_at: "2023-04-01T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64286c65e34d3_thulika_1.jpg"
keywords: []
---

# വർഗ്ഗീയതയ്ക്കെതിരെ; ലഹരി വിമുക്ത യുവതയ്ക്കായി തൂലിക യുവതാ ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **കല്ലേരി : **ഡിവൈഎഫ്‌ഐ പൊയിൽ പാറ യൂണിറ്റ് കമ്മിറ്റി തൂലിക യുവതാ ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്‌ഘാടനം ചെയ്തു.

## Article Content

**കല്ലേരി : **ഡിവൈഎഫ്‌ഐ പൊയിൽ പാറ യൂണിറ്റ് കമ്മിറ്റി തൂലിക യുവതാ ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്‌ഘാടനം ചെയ്തു.

തൂലിക യുവതഫെസ്റ്റിന്റെ ഭാഗമായി ഡിവൈഎഫ്ഐ പൊയിൽപാറ യൂണിറ്റ് കമ്മിറ്റി മെമ്പർ അർച്ചന എ എസ്ന്റെ ''വെയിൽപ്പാടുകൾ'' എന്ന കവിത ബ്ലോക്ക് സെക്രട്ടറി വികേഷിന് നൽകി പ്രകാശനം ചെയ്തു.പുസ്തക പരിചയം പ്രശസ്ത കവി ഗോപി നാരായണൻ നിർവഹിച്ചു.

ഫോൾക് ലോർ അക്കാദമി അവാർഡ് ജേതാവ് തയ്യിൽ കല്യാണി, രക്തദാന രംഗത്ത് നല്ല ഇടപെടൽ നടത്തിയ ജിഷ്ണു എം എം, എം ബി ബി എസ് കരസ്ഥമാക്കിയ അനഘ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയിൽ എംകെ വികേഷ്‌, കെ ശ്രീജിലാൽ,ഗോപി നാരായണൻ, വി ടി ബാലൻ,പി കെ കൃഷ്ണദാസ്,ടി പി ദാമോദരൻ, നിജിൽ എം ,ശ്രീനിഷ്,സുജിൻ,കെ സി ബാബു എന്നിവർ സംസാരിച്ചു.

കെ സി വിനീഷ് സ്വാഗതവും,കെ സി വൈശാഖ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ കലാകാരൻമാർ അവതരിപ്പിച്ച പരിപാടിയും,വായ്പാട് നാട്യസംഘത്തിന്റെ കലാപരിപാടിയും നടന്നു.സുജിൻ എം നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106645/tulika-youth-fest-was-organized-for-drug-free-youth)