---
title: "മൂടാടി പുരസ്ക്കാരം സമ്മാനിച്ചു; കാലവും കവിയും തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവുമില്ലെന്ന്‌ കെ. ജയകുമാർ ഐഎഎസ്"
english_title: "Moodadi awarded the award; K. said that there is no change in the relationship between time and the poet. Jayakumar IAS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106696/moodadi-awarded-the-award-k-said-that-there-is-no-change-in-the-relationship-between-time-and-the-poet-jayakumar-ias"
published_at: "2023-04-02T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64291e47d74ee_puraskaram.jpg"
keywords: []
---

# മൂടാടി പുരസ്ക്കാരം സമ്മാനിച്ചു; കാലവും കവിയും തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവുമില്ലെന്ന്‌ കെ. ജയകുമാർ ഐഎഎസ്

> **Lead Summary:** **വടകര: **ഒഴുകിക്കൊണ്ടിരിക്കുന്ന പുഴപോലെ അനുക്ഷണം മാറിക്കൊണ്ടിരിക്കുന്നതാണ് കവിതയുടെ രൂപമെങ്കിലും കാലവുംകവിയും തമ്മിലുള്ള അടിസ്ഥാനബന്ധത്തിന് ഒരു മാറ്റവുമില്ലെന്ന്‌ പ്രശസ്തകവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **ഒഴുകിക്കൊണ്ടിരിക്കുന്ന പുഴപോലെ അനുക്ഷണം മാറിക്കൊണ്ടിരിക്കുന്നതാണ് കവിതയുടെ രൂപമെങ്കിലും കാലവുംകവിയും തമ്മിലുള്ള അടിസ്ഥാനബന്ധത്തിന് ഒരു മാറ്റവുമില്ലെന്ന്‌ പ്രശസ്തകവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അഭിപ്രായപ്പെട്ടു.

കവിയും അധ്യാപകനുമായ മൂടാടി ദാമോദരന്റെ സ്മരണയ്ക്കായി വടകര സാഹിത്യവേദി ഏർപ്പെടുത്തിയ മൂടാടി സ്മാരകപുരസ്കാരം കെ.എം. പ്രമോദിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ.എ.കെ. രാജൻ അധ്യക്ഷത വഹിച്ചു. കെ.വി. സജയ് പുരസ്കാരകൃതി പരിചയപ്പെടുത്തി. പി.എൻ. ഗോപീകൃഷ്ണൻ പുസ്തകപ്രഭാഷണം നടത്തി. പി.പി. ദാമോദരൻ, ഡോ. ശശികുമാർ പുറമേരി, പുന്തോടത്ത് ഗംഗാധരൻ, പി.പി. രാജൻ എന്നിവർ സംസാരിച്ചു.

കവി ബിജു കാഞ്ഞങ്ങാടിന്റെ വിയോഗത്തിൽ യോഗം അനുശോചിച്ചു. അനുശോചനപ്രമേയം ടി.കെ. വിജയരാഘവൻ അവതരിപ്പിച്ചു. എം. അവിഷ്ണ, മൂടാടിയുടെ കവിത അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106696/moodadi-awarded-the-award-k-said-that-there-is-no-change-in-the-relationship-between-time-and-the-poet-jayakumar-ias)