---
title: "ചോർച്ച അടച്ചു; അഴിയൂർ ബ്രാഞ്ച് കനാൽ 5 ന് തുറക്കും"
english_title: "The leak is closed; Azhiyur branch will be opened at 5 am"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106756/the-leak-is-closed-azhiyur-branch-will-be-opened-at-5-am"
published_at: "2023-04-02T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642988dd3e1df_kenal.jpg"
keywords: []
---

# ചോർച്ച അടച്ചു; അഴിയൂർ ബ്രാഞ്ച് കനാൽ 5 ന് തുറക്കും

> **Lead Summary:** **വടകര:** ചോർച്ചയെ തുടർന്ന് പൂട്ടിയ അഴിയൂർ ബ്രാഞ്ച് കനാൽ ഏപ്രിൽ 5 ന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർക്ക് ഉറപ്പ് നൽകി.

## Article Content

**വടകര:** ചോർച്ചയെ തുടർന്ന് പൂട്ടിയ അഴിയൂർ ബ്രാഞ്ച് കനാൽ ഏപ്രിൽ 5 ന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർക്ക് ഉറപ്പ് നൽകി.

താലൂക്ക് വികസന സമിതിയിലും ഇറിഗേഷൻ അധികൃതർ 5 ന് തുറക്കുമെന്ന് പറഞ്ഞു. കുരിക്കിലാട് മാച്ചാരി മീത്തൽ കനാലിൽ ചോർച്ചയെ തുടർന്നാണ് അടച്ചത്.

പത്ത് ദിവസത്തിനുള്ളിൽ റിപ്പയർ ചെയ്ത് വെള്ളം തുറന്നു വിടുമെന്ന് ഇ ഇ ഗിരിഷ് കുമാർ സ്ഥലത്തെത്തി ഉറപ്പ് നൽകിയിരുന്നു. പിറ്റേന്ന് മുതൽ തന്നെ ഒരു ദിവസം ഒഴിവില്ലാതെ പ്രവൃത്തി നടത്തി.

വലിയ ദ്വാരം പുർണ്ണമായി മണ്ണ് മാറ്റി മരങ്ങൾ മുറിച്ചു. ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു.ക്വാറി വെയ്സ്റ്റ് നിറച്ച് ഉറപ്പിച്ചതിന്നു ശേഷം നിലവും ഇരുവശവും കോൺഗ്രീറ്റ് ചെയ്തു. അതിന് മേൽസിമന്റ് പ്ലാസ്റ്റർ ചെയ്തു. പണി ഇന്നലെക്ക് പൂർത്തീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106756/the-leak-is-closed-azhiyur-branch-will-be-opened-at-5-am)