---
title: "മാന്തോടി കുന്നത്ത് താഴെ റോഡ് ഉദ്ഘാടനം  ചെയ്തു"
english_title: "The road was inaugurated below Manthodi Kunath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106772/the-road-was-inaugurated-below-manthodi-kunath"
published_at: "2023-04-02T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642998041a56b_road.jpg"
keywords: []
---

# മാന്തോടി കുന്നത്ത് താഴെ റോഡ് ഉദ്ഘാടനം  ചെയ്തു

> **Lead Summary:** **വടകര: **ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ മാന്തോടി താഴെ കുന്നത്ത് താഴെ റോഡ് നാടിന് സമർപ്പിച്ചു. മഴക്കാലത്ത് വെള്ളം റോഡിൽ കെട്ടികിടക്കുന്നത് കൊണ്ടും ഒഴുകിപോകുന്നത് കൊണ്ടും ഏറെ പ്രയാസപ്പെട്ടാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ പോയിക്കൊണ്ടിരുന്നത്.

## Article Content

**വടകര: **ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ മാന്തോടി താഴെ കുന്നത്ത് താഴെ റോഡ് നാടിന് സമർപ്പിച്ചു. മഴക്കാലത്ത് വെള്ളം റോഡിൽ കെട്ടികിടക്കുന്നത് കൊണ്ടും ഒഴുകിപോകുന്നത് കൊണ്ടും ഏറെ പ്രയാസപ്പെട്ടാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ പോയിക്കൊണ്ടിരുന്നത്.

ഇതിന് പരിഹാരമാവുന്ന സന്തോഷത്തിലാണ് നാട്ടുകാർ പത്ത്ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് വർക്ക് പൂർത്തികരിച്ചത് . ഊരാളുങ്കൽ ലാബർകോൺട്രാക്ക്റ്റ് സൊസൈറ്റിയാണ് പ്രവർത്തി നടത്തിയത്.

റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നിർവ്വഹിച്ചു. വാർഡ്മെമ്പർ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ,കെ.ശശിമാസ്റ്റർ രയരോത്ത്രാ ജഗോപലാൻ,വിനോദൻപുനത്തിൽ,രാജഗോപാലൻ പുത്തൻപുരയിൽ,പ്രേംസായി,റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് പുതിയെടുത്ത് കൃഷ്ണൻ,കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ,കോമത്ത് വിജയൻ,സുരേഷ് എം.കെ,ബാലൻപുനത്തിൽ,വിജയൻ കൽഹാര,സുലൈമാൻ കെ ഇ,രാജീവൻ എ .കെ പുതിയെടുത്ത് കുമാരാൻ തുടങ്ങിയവർ സംസാരിച്ചു.

വികസനസമിതി കൺവീനർ എം.കെ വിനോദൻമാസ്റ്റർ സ്വാഗതവും റസിഡൻസ് സെക്രട്ടറി രാമദാസൻ വി.വി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106772/the-road-was-inaugurated-below-manthodi-kunath)