---
title: "പി കെ അബൂബക്കർ ഹാജി അന്തരിച്ചു"
english_title: "p k abubakkar haji passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106786/p-k-abubakkar-haji-passed-away"
published_at: "2023-04-02T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429ac4db7465_abubakkar_haji_death.jpg"
keywords: []
---

# പി കെ അബൂബക്കർ ഹാജി അന്തരിച്ചു

> **Lead Summary:** **വടകര : **അഴിയൂരിലെ പൗരപ്രമുഖനും തലമുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കോറോത്ത് റോഡ് വണ്ണാന്റവിട പി കെ അബൂബക്കർ ഹാജി അന്തരിച്ചു. ഖബറടക്കം തിങ്കൾ രാവിലെ 8.30ന് പനാട പള്ളിയിൽ.

## Article Content

**വടകര : **അഴിയൂരിലെ പൗരപ്രമുഖനും തലമുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കോറോത്ത് റോഡ് വണ്ണാന്റവിട പി കെ അബൂബക്കർ ഹാജി അന്തരിച്ചു. ഖബറടക്കം തിങ്കൾ രാവിലെ 8.30ന് പനാട പള്ളിയിൽ.

ദീർഘകാലം അഴിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ, അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി,മുസ്ലിം ലീഗ് ജില്ലാ കൗണ്സിലർ, സ്വതന്ത്ര കർഷക സംഘം വടകര മണ്ഡലം സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ദാറുസ്സലാം അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, പി എം യു പി സ്കൂൾ മാനേജർ, മൽസ്യഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ ദാറുസ്സലാം അസോസിയേഷൻ രക്ഷാധികരിയാണ്.

ഭാര്യ: പരേതയായ റാബിയ.മക്കൾ :അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, (ബഹ്‌റൈൻ) അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, റഫീഖ്, (ദാറുസ്സലാം അസോസിയേഷൻ വർക്കിങ് പ്രസിഡന്റ്) ജമീല. മരുമക്കൾ: മഹറൂഫ്, റംല, സുബൈദ, റഫീദ, ഷഫീന, നഫ്‌ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106786/p-k-abubakkar-haji-passed-away)