---
title: "അനുമോദനവും യാത്രയയപ്പും; കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ"
english_title: "Commendation and Farewell; Kerala Advocate Clerks Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106835/commendation-and-farewell-kerala-advocate-clerks-Association-new"
published_at: "2023-04-03T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a6458e915c_puraskaram.jpg"
keywords: []
---

# അനുമോദനവും യാത്രയയപ്പും; കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ

> **Lead Summary:** **വടകര: ** കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷന്റെ പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രൻ, സംസ്ഥാന വൈസ്. പ്രസിഡന്റും കോഴിക്കോട് ജില്ലാ ചാർജ് ഭാരവാഹിയുമായ എ. രവി, വടകരയിലെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോൾ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പദവിയിലൂടെ ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ച അഡ്വ. കെ.വി. ലേഖ എന്നിവർക്കുള്ള അനുമോദനവും 10 വർഷത്തിലധികം കെ എ സി എയുടെ വടകര യൂണിറ്റ് സെക്രട്രറിയി പ്രവർത്തിച്ച എം. ബാലകൃഷ്ണൻ, മുതിർന്ന അഭിഭാഷക ക്ലർക്ക് കുഞ്ഞിരാമൻ നായർ എന്നിവർ ജോലിയിൽ നിന്നും വിരമിക്കുന്നതിനാൽ യാത്രയയപ്പും വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

## Article Content

**വടകര: ** കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷന്റെ പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രൻ, സംസ്ഥാന വൈസ്. പ്രസിഡന്റും കോഴിക്കോട് ജില്ലാ ചാർജ് ഭാരവാഹിയുമായ എ. രവി, വടകരയിലെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോൾ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പദവിയിലൂടെ ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ച അഡ്വ. കെ.വി. ലേഖ എന്നിവർക്കുള്ള അനുമോദനവും 10 വർഷത്തിലധികം കെ എ സി എയുടെ വടകര യൂണിറ്റ് സെക്രട്രറിയി പ്രവർത്തിച്ച എം. ബാലകൃഷ്ണൻ, മുതിർന്ന അഭിഭാഷക ക്ലർക്ക് കുഞ്ഞിരാമൻ നായർ എന്നിവർ ജോലിയിൽ നിന്നും വിരമിക്കുന്നതിനാൽ യാത്രയയപ്പും വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

പരിപാടി വടകര എം എ സി ടി ജഡ്ജ് കെ. രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ബഹു. അഡീഷണൽ ജില്ല ജഡ്ജ് & എൻ ഡി പി എസ് സ്പെഷൽ ജഡ്ജ് സുരേഷ് ബാബു. വി.പി. എം, വടകര ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. എം. രാംദാസ്, വടകര അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ എ. സനൂജ്, കെ എ സി എ സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രൻ, അഡ്വ. കെ. വി. ലേഖ, സംസ്ഥാന വൈസ് പ്രസിഡന്റ് എ. രവി, കെ എ സി എ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ സി. പ്രദീപൻ, കെ എ സി എ ജില്ലാ പ്രസിഡന്റ് ഒ.ടി മുരളിദാസ്, കെ എ സി എ കോഴിക്കോട് ജില്ലാ ജോ. സെക്രട്രറി കെ.വി. പ്രകാശൻ, എം. ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.

യൂനിറ്റ് പ്രസിഡന്റ് പി. എം. വിനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂനിറ്റ് സെക്രsറി. സുഭാഷ് കോറോത്ത് സ്വാഗതവും ശരത്ത്. പി. പി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106835/commendation-and-farewell-kerala-advocate-clerks-Association-new)