---
title: "ഇന്റർവ്യൂ നടത്തുന്നു; ഹെൽപ്പ് ഡെസ്ക്ക് അസിസ്റ്റന്റുമാരുടെ നിയമനം"
english_title: "conducting interviews; Recruitment of Help Desk Assistants"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107095/conducting-interviews-recruitment-of-help-desk-assistants-new"
published_at: "2023-04-04T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c0e6435e67_interwie.jpg"
keywords: []
---

# ഇന്റർവ്യൂ നടത്തുന്നു; ഹെൽപ്പ് ഡെസ്ക്ക് അസിസ്റ്റന്റുമാരുടെ നിയമനം

> **Lead Summary:** **വടകര: **ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കമ്പ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിലേക്ക് മൂന്ന് ഹെൽപ്പ് ഡെസ്ക്ക് അസിസ്റ്റന്റുമാരെ 2023 -24 വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

## Article Content

**വടകര: **ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കമ്പ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിലേക്ക് മൂന്ന് ഹെൽപ്പ് ഡെസ്ക്ക് അസിസ്റ്റന്റുമാരെ 2023 -24 വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പ്ലസ് ടു പാസായവരും മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ പരിജ്ഞാനം ഉള്ളവരുമായ പട്ടികവർഗ്ഗ വിഭാഗത്തിലെ യുവതി യുവാക്കൾക്ക് ഏപ്രിൽ 18ന് രാവിലെ 11 മണിക്ക് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണെന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഡി ടി പി, ഡി സി എ യോഗ്യതയുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: **0495 2376364, 9496070370, 9746845652**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107095/conducting-interviews-recruitment-of-help-desk-assistants-new)