---
title: "റംസാൻ കിറ്റ് വിതരണം നടത്തി"
english_title: "Ramzan kit was distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107099/ramzan-kit-was-distributed"
published_at: "2023-04-04T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c11f8c7272_kit.jpg"
keywords: []
---

# റംസാൻ കിറ്റ് വിതരണം നടത്തി

> **Lead Summary:** **വടകര: **മുസ്ലിം ലീഗ് വടകര മണ്ഡലം കമ്മിറ്റി തീരദേശ മേഖല റംസാൻ റിലീഫ് പ്രവർത്തനത്തിന് തുടക്കമായി. ചോറോട് പഞ്ചായത്തിലെ തീരദേശ നിവാസികൾക്കുള്ള റംസാൻ കിറ്റ് പഞ്ചായത്ത് ട്രഷറർ എം ടി നാസറിന് കൈമാറി കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ എം സി വടകര ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **മുസ്ലിം ലീഗ് വടകര മണ്ഡലം കമ്മിറ്റി തീരദേശ മേഖല റംസാൻ റിലീഫ് പ്രവർത്തനത്തിന് തുടക്കമായി. ചോറോട് പഞ്ചായത്തിലെ തീരദേശ നിവാസികൾക്കുള്ള റംസാൻ കിറ്റ് പഞ്ചായത്ത് ട്രഷറർ എം ടി നാസറിന് കൈമാറി കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ എം സി വടകര ഉദ്ഘാടനം ചെയ്തു.

അബുദാബി കെ എം സി സി വടകര മണ്ഡലം കമ്മിറ്റിയുടെ റംസാൻ റിലീഫ് ഫണ്ട് പ്രസ്തുത ചടങ്ങിൽ വെച്ച് കെ എം സി സി നേതാവ് റിയാസ് മണ്ഡലം കമ്മിറ്റിക്ക് കൈമാറി.

എ പി മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു.പി പി ജാഫർ സ്വാഗതവും എം ടി അബ്ദുൾ സലാം നന്ദിയും പറഞ്ഞു. പ്രൊഫസർ കെ കെ മഹമൂദ്, കാസിം നെല്ലോളി, പി എം മുസ്തഫ മാസ്റ്റർ, ഹാഷിം കാളംകുളം, എൻ പി അബ്ദുള്ള ഹാജി, ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, കെ പി സുബൈർ,പി ഇസ്മയിൽ മാസ്റ്റർ, അഫ്നാസ് ചോറോട്, ഒകെ ഇബ്രാഹിം,പി സഫിയ, അൻസീർ പനോളി,വി സി ഇഖ്ബാൽ, ഇസ്മായിൽ പി പി, ജൗഹർ വെള്ളി കുളങ്ങര, അഫ്ഷീല, ഹാരിസ് മുക്കാളി, സഫീർ കെ കെ, മജീദ്,നുസൈബ മൊട്ടേമ്മൽ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107099/ramzan-kit-was-distributed)