---
title: "കർഷക സംഘം നേതാവ് ടി പി കണാരൻ അന്തരിച്ചു"
english_title: "Farmers' group leader TP Kanaran passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107166/farmers-group-leader-tp-kanaran-passed-away"
published_at: "2023-04-04T23:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c6596d7614_tp_kanaran.jpg"
keywords: []
---

# കർഷക സംഘം നേതാവ് ടി പി കണാരൻ അന്തരിച്ചു

> **Lead Summary:** **വടകര: **സിപിഐ എം -കർഷക സംഘം നേതാവ് പതിയാരക്കര ചെറിയ മുളിയേരി (നൂപുരം) ടി പി കണാരൻ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

## Article Content

**വടകര: **സിപിഐ എം -കർഷക സംഘം നേതാവ് പതിയാരക്കര ചെറിയ മുളിയേരി (നൂപുരം) ടി പി കണാരൻ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

ദീർഘകാലം കർഷക സംഘം വടകര ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. വടകര താലൂക്ക് ഓഫീസിൽ നിന്നും അറ്റന്ററായി വിരമിച്ചു. കേരള ലോവർ ഗ്രേഡ് യൂണിയൻ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്, മന്തരത്തൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കർഷക സംഘം മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1973 ലെ സർക്കാർ ജീവനക്കാരുടെ സമരത്തിന്റെ താലൂക്ക് സമര സമിതി കൺവീനറായിരുന്നു. സിപിഐ എം പാലയാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

നിലവിൽ സിപിഐ എം മുളിയേരി ബ്രാഞ്ചംഗമാണ്. ഭാര്യ: ചന്ദ്രി. മക്കൾ: സതി, രാധാകൃഷ്ണൻ (ഗവ. എംപ്ലോയീസ് സൊസൈറ്റി, കോഴിക്കോട്), അനിത (വടകര മുനിസിപ്പാലിറ്റി), അജിത (അധ്യാപിക ഡിഎസ്എസ് എൽപി സ്കൂൾ ). മരുമക്കൾ: സുബിഷ, നാണു (ചല്ലി വയൽ), ബാബു ( കരിമ്പനപ്പാലം), സജീവൻ (മൂരാട്). സഹോദരങ്ങൾ: പരേതരായ ചാത്തു, മാതു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107166/farmers-group-leader-tp-kanaran-passed-away)