---
title: "കെട്ടിട നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി - യൂത്ത് ലീഗ് "
english_title: "Increase in building tax is a challenge to the people - Youth League"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107282/increase-in-building-tax-is-a-challenge-to-the-people-youth-league"
published_at: "2023-04-05T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d4ba2167cb_youthcongrss.jpg"
keywords: []
---

# കെട്ടിട നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി - യൂത്ത് ലീഗ് 

> **Lead Summary:** **വടകര:** കെട്ടിട അപേക്ഷകൾക്കും പെർമിറ്റിനും ഇരുപത് ഇരട്ടി വർധിപ്പിച്ച സർക്കാർ നടപടി പ്രതിഷേധാത്മകമാണെന്നും കെട്ടിട നികുതികൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയായാണെന്നും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് പറഞ്ഞു.

## Article Content

**വടകര:** കെട്ടിട അപേക്ഷകൾക്കും പെർമിറ്റിനും ഇരുപത് ഇരട്ടി വർധിപ്പിച്ച സർക്കാർ നടപടി പ്രതിഷേധാത്മകമാണെന്നും കെട്ടിട നികുതികൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയായാണെന്നും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് പറഞ്ഞു.

70000 കോടി നികുതി കുടിശ്ശിക പിരിച്ച് എടുക്കാൻ ബാക്കി നിൽക്കെ 4000 കോടിയുടെ പുതിയ നികുതി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് പുതിയ തസ്ഥികയുണ്ടാക്കി ആളുകളെ കയറ്റുന്ന പണിയാണ് സർക്കാർ ചെയ്യുന്നത് .

ഇതിൽകൂടി പുതിയ ബാധ്യതകൾ ഉണ്ടാക്കുകയാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു യൂത്ത് ലീഗ് ഏറാമല പഞ്ചായത്ത് വീട്,പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ വർധിപ്പിച്ച ഇടത് സർക്കാറിനെതിര ഏറാമല ഗ്രാമപഞ്ചായത്ത് ഓഫീസിൽ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാഫിസ് മാതാഞ്ചേരി അധ്യക്ഷത വഹിച്ചു. ഒ.കെ.ഇബ്രാഹിം,ടി.എൻ റഫീക്ക്,റാഷിദ് പനോളി. തുടങ്ങിയവർ സംസാരിച്ചു.

അമീർ വളപ്പിൽ . റസാഖ് കാർത്തികപ്പള്ളി : നൗഫൽ ഏറാമല . സക്കരിയ മൊട്ടേമ്മൽ. നാസർ കെ. അഫ്സൽ : മുഹമ്മദ് എം എം . നസീർ കെ പി . സമീർ കണ്ടോത്ത് . ഷബീർ ചുണ്ടോളി തുടങ്ങിയവർ സംബന്ധിച്ചു..... നവാസ് കെ കെ സ്വാഗതവും . ഷാഹിദ് ഇളങ്ങോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107282/increase-in-building-tax-is-a-challenge-to-the-people-youth-league)