---
title: "പച്ചയായ കർഷകനേതാവ്; ടി.പി. കണാരന് നാടിന്റെ അന്ത്യാഞ്ജലി "
english_title: "TP Kanaran Nadi's last tribute"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107405/tp-kanaran-nadis-last-tribute"
published_at: "2023-04-06T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e6037896af_KC_KANARAN.jpg"
keywords: []
---

# പച്ചയായ കർഷകനേതാവ്; ടി.പി. കണാരന് നാടിന്റെ അന്ത്യാഞ്ജലി 

> **Lead Summary:** **വടകര: **കർഷകസംഘം നേതാവും എൻ.ജി.ഒ. യൂണിയൻ മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ടി.പി. കണാരന് നാടിന്റെ അന്ത്യാഞ്ജലി. ബുധനാഴ്ച രാവിലെ വീട്ടിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.കെ. ദിനേശൻ, സി. ഭാസ്കരൻ തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു.

## Article Content

**വടകര: **കർഷകസംഘം നേതാവും എൻ.ജി.ഒ. യൂണിയൻ മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ടി.പി. കണാരന് നാടിന്റെ അന്ത്യാഞ്ജലി. ബുധനാഴ്ച രാവിലെ വീട്ടിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.കെ. ദിനേശൻ, സി. ഭാസ്കരൻ തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു.

വീടിനുസമീപം ചേർന്ന അനുശോചനയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യക്ഷനായി.സി. വിദോഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

സി. ഭാസ്കരൻ, വി.പി. സന്തോഷ്, ടി.പി. ഗോപാലൻ, പി.കെ. ദിവാകരൻ, ഇ.കെ. നാരായണൻ, പി.പി. ബാലൻ, എം. മുസ്തഫ, ഒ.പി. ചന്ദ്രൻ, പി. രജനി, സി.പി. മുകുന്ദൻ, എം. നാരായണൻ, സി. ബാലൻ, പി.എം. ലീന, വേണു കക്കട്ടിൽ, പി.കെ. ജിതേഷ്, ടി.സി. രമേശൻ, ഇ. രവികൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107405/tp-kanaran-nadis-last-tribute)