---
title: "മയക്കുമരുന്ന് മാഫിയ അക്രമം; അറസ്റ്റ് വൈകിയാൽ വടകര പോലീസ് സ്റ്റേഷൻ മാർച്ച് "
english_title: "Vadakara police station march if arrest delayed in drug mafia violence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107410/vadakara-police-station-march-if-arrest-delayed-in-drug-mafia-violence"
published_at: "2023-04-06T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e644644d53_DRUGMAFIA.jpg"
keywords: []
---

# മയക്കുമരുന്ന് മാഫിയ അക്രമം; അറസ്റ്റ് വൈകിയാൽ വടകര പോലീസ് സ്റ്റേഷൻ മാർച്ച് 

> **Lead Summary:** **വടകര: **മയക്കുമരുന്ന് മാഫിയക്കെതിരേ പ്രതികരിച്ചു എന്ന കാരണത്താൽ വല്ലത്ത് രാജേഷിനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് മണിയൂരിലെ ലഹരിവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് ആരെയും അറസ്റ്റുചെയ്തിട്ടില്ല.

## Article Content

**വടകര: **മയക്കുമരുന്ന് മാഫിയക്കെതിരേ പ്രതികരിച്ചു എന്ന കാരണത്താൽ വല്ലത്ത് രാജേഷിനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് മണിയൂരിലെ ലഹരിവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസ് ആരെയും അറസ്റ്റുചെയ്തിട്ടില്ല.

മുഖ്യപ്രതിയുടെ പേരും വിലാസവും നൽകിയിട്ടും അറസ്റ്റുവൈകുന്നത് പ്രതിഷേധാർഹമാണ്.പ്രതികളുടെ അറസ്റ്റ് വൈകുകയാണെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്തംഗം ടി. ഗീത അധ്യക്ഷയായി. പി. സുരേഷ്, പി.കെ. ശ്രീധരൻ, അഷറഫ് ചാലിൽ, ദിൽജിത്ത്, വല്ലത്ത് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107410/vadakara-police-station-march-if-arrest-delayed-in-drug-mafia-violence)