---
title: "ദേശീയ ചിത്രകലാക്യാമ്പ് 11-ന്; പിന്റോറസിന്റെ ഏഴാമത് ക്യാമ്പ് വടകരയിൽ "
english_title: "National Art Camp on 11"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107471/national-art-camp-on-11"
published_at: "2023-04-06T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e9dac43a39_PAINTING.jpg"
keywords: []
---

# ദേശീയ ചിത്രകലാക്യാമ്പ് 11-ന്; പിന്റോറസിന്റെ ഏഴാമത് ക്യാമ്പ് വടകരയിൽ 

> **Lead Summary:** **വടകര: **ദേശീയതലത്തിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ പിന്റോറസിന്റെ നേതൃത്വത്തിൽ വടകരയിൽ ദേശീയ ചിത്രകലാക്യാമ്പ് നടത്തുന്നു. 11-ന് വടകര മുൻസിപ്പൽ പാർക്കിലാണ് ക്യാമ്പ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്‌ മുപ്പതിലേറെ ചിത്രകാരന്മാർ വടകരയിൽ സംഗമിച്ച് ചിത്രങ്ങൾ വരയ്ക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **ദേശീയതലത്തിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ പിന്റോറസിന്റെ നേതൃത്വത്തിൽ വടകരയിൽ ദേശീയ ചിത്രകലാക്യാമ്പ് നടത്തുന്നു. 11-ന് വടകര മുൻസിപ്പൽ പാർക്കിലാണ് ക്യാമ്പ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്‌ മുപ്പതിലേറെ ചിത്രകാരന്മാർ വടകരയിൽ സംഗമിച്ച് ചിത്രങ്ങൾ വരയ്ക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പിന്റോറസിന്റെ ഏഴാമത് ക്യാമ്പാണ് വടകരയിലേത്.കേരളത്തിൽനിന്ന്‌ സുനിൽ അശോകപുരം, കെ. സുധീഷ്, രാജേന്ദ്രൻ പുല്ലൂർ, ടി.ആർ. ഉദയകുമാർ കർണാടക ദാവൻഗരെയിലെ തിയേറ്റർ ആർട്ടിസ്റ്റും ചിത്രകാരനുമായ രവീന്ദ്ര അരളഗുപ്പി, ബെംഗളൂരുവിലെ മഹേഷ് ഹുല്ലിയൂർ, മുത്തുരാജ് ടി. ബേഗൂർ, ഗോവയിലെ പ്രശസ്ത നിർമിതി ചിത്രകാരൻ സന്ദേഷ് ഗോണ്ടേൽക്കാർ, തമിഴ്‌നാട്ടിൽനിന്ന് ടി.ജി. തായ്മാനവൻ, ആനന്ദ് ജി.കെ. വർമ, സിരാളൻ ജയന്തൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.

രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ക്യാമ്പ്. 11 മണിക്ക് ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ രമേഷ് രഞ്ജനം, ജഗദീഷ് പാലയാട്ട്, രാജേഷ് കെ. എടച്ചേരി, പ്രമോദ് മാണിക്കോത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107471/national-art-camp-on-11)