---
title: "വെള്ളറങ്കോട് പരദേവതക്ഷേത്രോത്സവം നാളെ കൊടിയേറും "
english_title: "Vellarangode Paradevatakshetrotsavam will be flagged off tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107474/vellarangode-paradevatakshetrotsavam-will-be-flagged-off-tomorrow"
published_at: "2023-04-06T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ea289d994c_VELLARANKODEULSAVAM.jpg"
keywords: []
---

# വെള്ളറങ്കോട് പരദേവതക്ഷേത്രോത്സവം നാളെ കൊടിയേറും 

> **Lead Summary:** **വടകര: **പതിയാരക്കര വെള്ള റേങ്കോട് പരദേവത ക്ഷേത്രത്തിലെ ആണ്ട് തിറയുത്സവം ഏപ്രിൽ 7 ന് വൈകീട്ട് 6 മണിക്ക് കൊടിയേറും. രാത്രി 7 മണിക്ക് നട്ടത്തിറ നടക്കും .ഏപ്രിൽ 8 ശനിയാഴ്ച വൈകുന്നേരം 4 മണി ഇളനീർ വരവ്. 5 മണി തിരുവായുധം വരവ്.

## Article Content

**വടകര: **പതിയാരക്കര വെള്ള റേങ്കോട് പരദേവത ക്ഷേത്രത്തിലെ ആണ്ട് തിറയുത്സവം ഏപ്രിൽ 7 ന് വൈകീട്ട് 6 മണിക്ക് കൊടിയേറും. രാത്രി 7 മണിക്ക് നട്ടത്തിറ നടക്കും .ഏപ്രിൽ 8 ശനിയാഴ്ച വൈകുന്നേരം 4 മണി ഇളനീർ വരവ്. 5 മണി തിരുവായുധം വരവ്.

5.30 ഉപ്പും തണ്ടും വരവ്, 6 മണി പൂക്കുന്തം വരവ്, രാത്രി 7 മണി വെള്ളാട്ട്, 8 മണി അഴിയും കാലും നിവർക്കൽ, 8.30 കരിമരുന്ന് പ്രയോഗം , 9 മണി ഓസ്കാർ മനോജ് നയിക്കുന്ന ഫോർ മെൻ ഷോ.10.30 തണ്ടാൻ വരവ് . 11 മണിക്ക് വെളളാട്ട് എന്നിവ നടക്കും.

ഏപ്രിൽ 9 ഞായറാഴ്ച രാവിലെ 6 മണിക്ക് വേട്ടക്കൊരുമകൻ തിറ , 7 മണി അഴിമുറിത്തിറ, രാവിലെ 8 മണി പേരില്ലാത്തവൻ ദൈവത്തിന്റെ തിറ, നാട് വലം വെയ്ക്കൽ എന്നിവയും നടക്കും. വൈകുന്നേരം 4 മണിക്ക് കലശത്തോടെ ഈ വർഷത്തെ ആഘോഷം സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107474/vellarangode-paradevatakshetrotsavam-will-be-flagged-off-tomorrow)