---
title: "സുരക്ഷ വേണം; വരുമാന വർദ്ധനവിൽ കാണിക്കുന്ന ശുഷ്കാന്തി സുരക്ഷയ്ക്കും വേണം - മലബാർ റെയിൽവേ യൂസേഴ്സ് ഫോറം "
english_title: "Diligence shown in revenue enhancement should also be for safety - Malabar Railway Users Forum"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107524/diligence-shown-in-revenue-enhancement-should-also-be-for-safety-malabar-railway-users-forum"
published_at: "2023-04-06T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ee4b19ea94_VADAKARARAILWAY.jpg"
keywords: []
---

# സുരക്ഷ വേണം; വരുമാന വർദ്ധനവിൽ കാണിക്കുന്ന ശുഷ്കാന്തി സുരക്ഷയ്ക്കും വേണം - മലബാർ റെയിൽവേ യൂസേഴ്സ് ഫോറം 

> **Lead Summary:** **വടകര: **റെയിൽവേ വരുമാന വർദ്ധനവിൽ കാണിക്കുന്ന ശുഷ്കാന്തി സുരക്ഷിത തീവണ്ടി യാത്രയ്ക്കും യുദ്ധകാലടിസ്ഥാനത്തിൽ സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ യൂസേഴ്സ് ഫോറം. കോവിഡ് കാലത്ത് വർധിപ്പിച്ച നിരക്ക് നിലനിർത്തിയും വയോജനങ്ങൾക്കുള്ള യാത്രാനുകൂല്യങ്ങൾ നിർത്തലാക്കിയുമുള്ള റെയിൽവേ വരുമാന വർദ്ധനവിൽ കാണിച്ച ശുഷ്കാന്തി സുരക്ഷിത തീവണ്ടിയാത്രക്കും സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ യൂസേഴ്സ് ഫോറം സെക്രട്ടറി മണലിൽ മോഹനനും പ്രസിഡണ്ട് എ.പ്രേമരാജനും റെയിൽവേ അധികൃതരോട് അഭ്യർത്ഥിച്ചു.

## Article Content

**വടകര: **റെയിൽവേ വരുമാന വർദ്ധനവിൽ കാണിക്കുന്ന ശുഷ്കാന്തി സുരക്ഷിത തീവണ്ടി യാത്രയ്ക്കും യുദ്ധകാലടിസ്ഥാനത്തിൽ സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ യൂസേഴ്സ് ഫോറം. കോവിഡ് കാലത്ത് വർധിപ്പിച്ച നിരക്ക് നിലനിർത്തിയും വയോജനങ്ങൾക്കുള്ള യാത്രാനുകൂല്യങ്ങൾ നിർത്തലാക്കിയുമുള്ള റെയിൽവേ വരുമാന വർദ്ധനവിൽ കാണിച്ച ശുഷ്കാന്തി സുരക്ഷിത തീവണ്ടിയാത്രക്കും സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ യൂസേഴ്സ് ഫോറം സെക്രട്ടറി മണലിൽ മോഹനനും പ്രസിഡണ്ട് എ.പ്രേമരാജനും റെയിൽവേ അധികൃതരോട് അഭ്യർത്ഥിച്ചു.

ട്രെയിനുകളിൽ വർദ്ധിക്കുന്ന അക്രമങ്ങൾ പ്രതിരോധിക്കാൻ തീവണ്ടിക്കുള്ളിലും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും ഫയർ എക്സ്റ്റിന്ഗ്വിഷറും സ്ഥാപിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ഇതോടൊപ്പം തീവണ്ടികളിലെ ഫുട്ബോഡ് യാത്രയും ഓടുന്ന വണ്ടിലേക്ക് ചാടി കയറുന്നതും പാളം മുറിച്ചു കടക്കുന്നതുൾപ്പടെ യുള്ള യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും റെയിൽവേയുടെ വിപുലമായ ബോധവൽക്കരണം ഉണ്ടാകണം.

ഒപ്പം ജനറൽ കമ്പാർട്ട്മെൻറ് ഉൾപ്പെടെ ഉള്ളവയിൽ ടിക്കറ്റ് പരിശോധന ഉണ്ടാവുക, കോവിഡിന്റെ പേരിൽ വർധിപ്പിച്ച നിരക്കുകൾ കുറക്കുകയും നിർത്തലാക്കിയ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107524/diligence-shown-in-revenue-enhancement-should-also-be-for-safety-malabar-railway-users-forum)