---
title: "പരീക്ഷാ കേന്ദ്രങ്ങൾ; വാഗ്ഭടാനന്ദ എഡ്യുപ്രൊജക് പ്രവേശനപ്പരീക്ഷ നാളെ "
english_title: "Vagbhatananda Eduproject entrance exam tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107603/vagbhatananda-eduproject-entrance-exam-tomorrow"
published_at: "2023-04-07T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fa9947c4c8_EXAM.jpg"
keywords: []
---

# പരീക്ഷാ കേന്ദ്രങ്ങൾ; വാഗ്ഭടാനന്ദ എഡ്യുപ്രൊജക് പ്രവേശനപ്പരീക്ഷ നാളെ 

> **Lead Summary:** **വടകര: **യുഎൽസിസിഎസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വാഗ്ഭടാനന്ദ എഡ്യുപ്രൊജക്ടിലേക്ക് 2023–24 വർഷത്തേക്കുള്ള പ്രവേശനപ്പരീക്ഷ എട്ടു കേന്ദ്രങ്ങളിൽ ശനിയാഴ്‌ച നടക്കും. രാവിലെ 10 മുതൽ 11.15 വരെയാണു പരീക്ഷ. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സെന്ററിന്‌ അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10-നകം എത്തണം.

## Article Content

**വടകര: **യുഎൽസിസിഎസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വാഗ്ഭടാനന്ദ എഡ്യുപ്രൊജക്ടിലേക്ക് 2023–24 വർഷത്തേക്കുള്ള പ്രവേശനപ്പരീക്ഷ എട്ടു കേന്ദ്രങ്ങളിൽ ശനിയാഴ്‌ച നടക്കും. രാവിലെ 10 മുതൽ 11.15 വരെയാണു പരീക്ഷ. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സെന്ററിന്‌ അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10-നകം എത്തണം.

എഡ്യൂ പ്രൊജക്ട്‌ സെന്ററും പരീക്ഷാകേന്ദ്രങ്ങളും ചുവടെ:

വാഗ്ഭടാനന്ദ ട്രസ്റ്റ്–-കരപ്പറമ്പ് - ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ടാലന്റ്‌ ബാങ്ക് –കൊയിലാണ്ടി -ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ,

നവോദയ കലാവേദി മേപ്പയിൽ–- - മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂൾ, ഒ‌എസ്‌എ മടപ്പള്ളി–- മടപ്പള്ളി- ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചേതന കലാസാംസ്കാരികവേദി വട്ടോളി–- വട്ടോളി - നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ,

സി-ഗേറ്റ് കുറ്റ്യാടി–- - ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി, റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ പേരാമ്പ്ര–- - പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ, ജനനന്മ ഉണ്ണികുളം–- - ഗവ. യുപി സ്കൂൾ ഉണ്ണികുളം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107603/vagbhatananda-eduproject-entrance-exam-tomorrow)