---
title: "കൈത്താങ്ങ്; ആദിയൂരിലെ മനോജന് മുസ്ലിം ലീഗ് കമ്മിറ്റി ചികിത്സാ സഹായ ഫണ്ട് കൈമാറി "
english_title: "The Muslim League Committee handed over the medical aid fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107720/the-muslim-league-committee-handed-over-the-medical-aid-fund"
published_at: "2023-04-07T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64302bfb0cd9c_ADIYOOR_FUND.jpg"
keywords: []
---

# കൈത്താങ്ങ്; ആദിയൂരിലെ മനോജന് മുസ്ലിം ലീഗ് കമ്മിറ്റി ചികിത്സാ സഹായ ഫണ്ട് കൈമാറി 

> **Lead Summary:** **ആദിയൂർ:** ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ആദിയൂർ പ്രദേശത്തെ ഒരു സഹോദരന് അഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കൈത്താങ്ങ്.

## Article Content

**ആദിയൂർ:** ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകുന്ന ആദിയൂർ പ്രദേശത്തെ ഒരു സഹോദരന് അഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കൈത്താങ്ങ്.

സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ മനോജന് വേണ്ടി ആദിയൂർ പ്രദേശത്തെ മുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വരൂപിച്ച 60,000 രൂപ മുസ്ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി പി.പി. ജാഫർ കൈമാറി.

പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കോമത്ത് അബൂബക്കർ , വാർഡ് പ്രസിഡണ്ട് കെ പി മുഹമ്മദ് കണിയാം കണ്ടി, ജനറൽ സെക്രട്ടറി കോമത്ത് ഉസ്മാൻ ,ട്രഷർ എളങ്ങാണ്ടി അമ്മത് ഹാജി, കയനടത്ത് അമ്മത് ഹാജി , എടക്കുടി പൊയിൽ അമ്മദ്, കയനടത്ത് ഇസ്മായിൽ, പടിഞ്ഞാറയിൽ സുബൈർ, പുതിയോട്ടിൽ റസാക്ക്, എടക്കൂടി പൊയിൽ നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107720/the-muslim-league-committee-handed-over-the-medical-aid-fund)