---
title: "ചുട്ടു പൊള്ളുമ്പോൾ; വടകരയിലും പത്തായക്കുന്ന് മലയിലും തീപ്പിടിത്തം ആശങ്ക പരത്തുന്നു "
english_title: "Fires in Vadakara and Patthayakunmal are causing concern"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107755/fires-in-vadakara-and-patthayakunmal-are-causing-concern"
published_at: "2023-04-07T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643044db264d6_THEEPIDUTTHAM.jpg"
keywords: []
---

# ചുട്ടു പൊള്ളുമ്പോൾ; വടകരയിലും പത്തായക്കുന്ന് മലയിലും തീപ്പിടിത്തം ആശങ്ക പരത്തുന്നു 

> **Lead Summary:** **വടകര : ** വേനൽ ചൂടിൽ നാട് ചുട്ടുപൊള്ളുമ്പോൾ കരിഞ്ഞുണങ്ങിയ പറമ്പുകളിൽ തീ പടരുന്നത് പതിവാകുന്നു. വടകര റെയിൽവേ സ്റ്റേഷന് സമീപം രണ്ടിടത്തും, കീഴൽ പത്തായക്കുന്ന് മലയിലും വ്യാഴാഴ്ച തീപ്പിടിത്തം ഉണ്ടായത്. രാവിലെ 8.30-ഓടെ സ്റ്റേഷനുസമീപം ട്രാക്കിനരികിലെ ഉണങ്ങിയ പുല്ലിനും കാടിനുമാണ് ആദ്യം തീപിടിച്ചത്.

## Article Content

**വടകര : ** വേനൽ ചൂടിൽ നാട് ചുട്ടുപൊള്ളുമ്പോൾ കരിഞ്ഞുണങ്ങിയ പറമ്പുകളിൽ തീ പടരുന്നത് പതിവാകുന്നു. വടകര റെയിൽവേ സ്റ്റേഷന് സമീപം രണ്ടിടത്തും, കീഴൽ പത്തായക്കുന്ന് മലയിലും വ്യാഴാഴ്ച തീപ്പിടിത്തം ഉണ്ടായത്. രാവിലെ 8.30-ഓടെ സ്റ്റേഷനുസമീപം ട്രാക്കിനരികിലെ ഉണങ്ങിയ പുല്ലിനും കാടിനുമാണ് ആദ്യം തീപിടിച്ചത്.

അഗ്നിശമനസേനയെത്തി ഈ തീ നിയന്ത്രണവിധേയമാക്കി.ആർ.പി.എഫും സ്ഥലത്തെത്തി. 9.30-ഓടെ റെയിൽവേ സ്റ്റേഷൻ റോഡിലെ ടൂറിസ്റ്റ് ഹോമിന്റെ പിറകിലുള്ള സ്ഥലത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു.ഇവിടെയും സേനയെത്തിയാണ് തീയണച്ചത്. കീഴൽ പത്തായക്കുന്ന് മലയിൽ വൈകീട്ട് 5.30- ഓടെയാണ് തീ കണ്ടത്.

കുറ്റിക്കാടിനും ഉണങ്ങിയ പുല്ലുകൾക്കും വളരെവേഗം തീ പടർന്നത് ഭീതിപരത്തി. നാട്ടുകാരും അഗ്നിശമനസേനയും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. വേനൽ കനത്തതോടെ അടിക്കാടുകൾക്ക് തീ പിടിക്കുന്നത് പതിവായിട്ടുണ്ട്. ഇതുവരെ ആൾ അപായങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എങ്കിലും നല്ല ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് അഗ്നിശമന സേന നൽകുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107755/fires-in-vadakara-and-patthayakunmal-are-causing-concern)