---
title: "പേര് നൽകാം; ഭവന നിർമ്മാണ കോർപ്പറേഷന് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം "
english_title: "Opportunity for public to name housing corporation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107758/opportunity-for-public-to-name-housing-corporation"
published_at: "2023-04-07T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64304adf7e5ad_home.jpg"
keywords: []
---

# പേര് നൽകാം; ഭവന നിർമ്മാണ കോർപ്പറേഷന് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം 

> **Lead Summary:** **വടകര: **ബഹുജന പങ്കാളിത്തത്തോടെ ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുന്ന കോർപ്പറേഷന്റെ പദ്ധതിക്ക് ഉചിതമായ പേരും ലോഗോയും നൽകാൻ പൊതുജനങ്ങൾക്ക് അവസരം.

## Article Content

**വടകര: **ബഹുജന പങ്കാളിത്തത്തോടെ ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുന്ന കോർപ്പറേഷന്റെ പദ്ധതിക്ക് ഉചിതമായ പേരും ലോഗോയും നൽകാൻ പൊതുജനങ്ങൾക്ക് അവസരം.

കേരള സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ്, ലൈഫ് മിഷൻ തുടങ്ങി വിവിധ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടും ജനകീയ സഹകരണം കൊണ്ടുമാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഏപ്രിൽ 12 നകം പേരും ലോഗോയും അയച്ചു നൽകണമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. homeforhomless23@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107758/opportunity-for-public-to-name-housing-corporation)