---
title: "വടകരയിൽ ഭാഗ്യം; 70 ലക്ഷം സൗഭാഗ്യയിലൂടെ തന്നെ "
english_title: "70 lakhs at Soubagya lottery stall in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107764/70-lakhs-at-soubagya-lottery-stall-in-vadakara"
published_at: "2023-04-07T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64304f9c93990_soubagya_lotery.jpg"
keywords: []
---

# വടകരയിൽ ഭാഗ്യം; 70 ലക്ഷം സൗഭാഗ്യയിലൂടെ തന്നെ 

> **Lead Summary:** **വടകര: **കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സൗഭാഗ്യക്കാണ്. സൗഭാഗ്യ ലോട്ടറിയുടെ കുറ്റ്യാടി ശാഖയിൽ വിറ്റ ടിക്കറ്റിന് 70 രൂപ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സൗഭാഗ്യ ലോട്ടറി ഉടമ സന്തോഷ് കുമാർ പറഞ്ഞു.

## Article Content

**വടകര: **കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ സൗഭാഗ്യക്കാണ്. സൗഭാഗ്യ ലോട്ടറിയുടെ കുറ്റ്യാടി ശാഖയിൽ വിറ്റ ടിക്കറ്റിന് 70 രൂപ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സൗഭാഗ്യ ലോട്ടറി ഉടമ സന്തോഷ് കുമാർ പറഞ്ഞു.

12 കോടി രൂപയുടെ വിഷു ബമ്പറിന് നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. 30 വർഷം മുൻപാണ് സൗഭാഗ്യ ലോട്ടറി പ്രവർത്തനം ആരംഭിച്ചത്. ചെറുതും വലുതുമായ നിരവധി സമ്മാനങ്ങൾ സൗഭാഗ്യ വഴി ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി സൗഭാഗ്യക്ക് 15 ലേറെ ശാഖകൾ ഉണ്ട്.കുറ്റ്യാടി ശാഖയിൽ സിബി എന്ന വിൽപ്പനക്കാരൻ വിറ്റ നിർമൽ ലോട്ടറിയുടെ എൻഎസ് 577530 എന്ന നമ്പറിനാണ് 70 ലക്ഷം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107764/70-lakhs-at-soubagya-lottery-stall-in-vadakara)