---
title: "വടകരക്കൊരു ഒളിമ്പിക്സ് മെഡൽ; ദിശയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി "
english_title: "Municipal Corporation has completed preparations for Disha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107773/municipal-corporation-has-completed-preparations-for-disha"
published_at: "2023-04-07T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643055b32ace0_olybicsabdurahamanandbindu.jpg"
keywords: []
---

# വടകരക്കൊരു ഒളിമ്പിക്സ് മെഡൽ; ദിശയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി 

> **Lead Summary:** **വടകര: **നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത വടകരക്കൊരു ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നവുമായി ആവിഷ്കരിച്ച പദ്ധതിയായ ദിശയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി നഗരസഭ. വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയായ ദിശയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ,വടകര നഗരസഭയിലെ 5,6,7 ക്ലാസിൽ പഠിക്കുന്ന കായിക മേഖലയിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ് കായിക ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത് .

## Article Content

**വടകര: **നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത വടകരക്കൊരു ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നവുമായി ആവിഷ്കരിച്ച പദ്ധതിയായ ദിശയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി നഗരസഭ. വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയായ ദിശയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ,വടകര നഗരസഭയിലെ 5,6,7 ക്ലാസിൽ പഠിക്കുന്ന കായിക മേഖലയിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ് കായിക ക്യാമ്പിന് തുടക്കം കുറിച്ചിരിക്കുന്നത് .

ആയിരത്തോളം കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ സെലക്ഷൻ ക്യാമ്പിൽ നിന്നും 317 കുട്ടികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി. ഈ കുട്ടികൾകളെ പങ്കെടുപിച്ചു കൊണ്ടുള്ള ക്യാമ്പിനാണ് തുടക്കും കുറിച്ചിരിക്കുന്നത്.രാവിലെ 6മണിമുതൽ 7.30വരെ നാരായണ നഗരം ഗ്രൗണ്ടിൽ വച്ചാണ് ക്യാമ്പ് നടന്നു വരുന്നത് .

വടകര നഗരസഭയ്ക്ക് സ്വന്തമായി ഒരു വോളിബോൾ, ഫുട്ബാൾ, ബാസ്ക്കറ്റ് ബോൾ, അത് ലറ്റിക്സ് ടീം എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന സമഗ്ര കായിക പ്രൊജക്ടായ ദിശയുടെ ഔപചാരികമായ ഉദ്ഘാടനം 9 ന് വൈകു: 5 മണിക്ക് കേരള കായിക വകുപ്പ് മന്ത്രി .വി.അബ്ദു റഹ്മാൻ നിർവഹിക്കുമെന്ന് നഗരസഭ ചെയർ പേഴ്സൺ കെ പി ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി ദിശ സംഘാടക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107773/municipal-corporation-has-completed-preparations-for-disha)