---
title: "ആര്‍എംപിയില്‍ നിന്ന് വീണ്ടും കൂട്ട രാജി തുടരുന്നു"
english_title: "The collective resignation from the RMP continues again"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10780/the-collective-resignation-from-the-rmp-continues-again"
published_at: "2021-11-15T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191f0e73817e_tp binessh rmp.jpg"
keywords: []
---

# ആര്‍എംപിയില്‍ നിന്ന് വീണ്ടും കൂട്ട രാജി തുടരുന്നു

> **Lead Summary:** **വടകര: ** ഒഞ്ചിയം മേഖലയില്‍ നിന്നും ആര്‍എംപിയില്‍ നിന്ന് വീണ്ടും രാജി തുടരുന്നു. ഒഞ്ചിയം , ഏറാമല , ചോറോട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ആര്‍എംപി പ്രവര്‍ത്തകരുടെ രാജി തുടരുന്നു. ആര്‍എംപിയുടെ യുഡിഎഫ് ബന്ധത്തിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ രാജി തുടരുന്നത്.

## Article Content

**വടകര: ** ഒഞ്ചിയം മേഖലയില്‍ നിന്നും ആര്‍എംപിയില്‍ നിന്ന് വീണ്ടും രാജി തുടരുന്നു. ഒഞ്ചിയം , ഏറാമല , ചോറോട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ആര്‍എംപി പ്രവര്‍ത്തകരുടെ രാജി തുടരുന്നു. ആര്‍എംപിയുടെ യുഡിഎഫ് ബന്ധത്തിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ രാജി തുടരുന്നത്.

ഒഞ്ചിയം മേഖലയില്‍ നിന്ന് ആര്‍എംപിയുടെ സജീവ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 8 കുടുംബങ്ങളാണ് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരും രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

രാജിവച്ചുവന്ന പ്രവര്‍ത്തകരെ സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് ഹാരാര്‍പ്പണം നടത്തി ചെങ്കൊടി നല്‍കി സ്വീകരിച്ചു. ആര്‍എംപി പ്രവര്‍ത്തകരായ ഇടവനക്കുനി അനീഷ്, അഭിന, ഷാനവാസ് വാര്യംകണ്ടി, വലിയപറമ്പത്ത് രാജി, ദേവി, എടവന്തോടി മീത്തല്‍ പ്രവീണ്‍, സന്ധ്യ, ദേവകി എന്നിവരും ബിജെപി പ്രവര്‍ത്തകരായ കിഴക്കേ പുനത്തില്‍ മണി, കിഴക്കേ പുനത്തില്‍ അജിത, നെല്ലോളി മീത്തല്‍ ബിനീഷ് എന്നിവരുമാണ് രാജിവച്ചത്. ലോക്കല്‍ സെക്രട്ടറി എന്‍ നിധിന്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം എന്‍ ബാലകൃഷ്ണന്‍, കെ ലിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10780/the-collective-resignation-from-the-rmp-continues-again)