---
title: "സാരഥികൾ ചുമതലയേറ്റു; പറവകൾക്ക് കുടിനീർ പദ്ധതിയുമായി ഒയിസ്ക വടകര "
english_title: "Oiska Vadakara with water project for birds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107834/oiska-vadakara-with-water-project-for-birds"
published_at: "2023-04-08T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64310960ed67d_oiska.jpg"
keywords: []
---

# സാരഥികൾ ചുമതലയേറ്റു; പറവകൾക്ക് കുടിനീർ പദ്ധതിയുമായി ഒയിസ്ക വടകര 

> **Lead Summary:** **വടകര:** അംഗങ്ങളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും ‘പറവകൾക്ക് കുടിനീർ’ പദ്ധതി നടപ്പാക്കാൻ ഒയിസ്ക ഇന്റർനാഷണൽ വടകര ചാപ്റ്റർ വാർഷിക പൊതുയോഗം തീരുമാനിച്ചു.

## Article Content

**വടകര:** അംഗങ്ങളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും ‘പറവകൾക്ക് കുടിനീർ’ പദ്ധതി നടപ്പാക്കാൻ ഒയിസ്ക ഇന്റർനാഷണൽ വടകര ചാപ്റ്റർ വാർഷിക പൊതുയോഗം തീരുമാനിച്ചു.

ഉദ്ഘാടനം ശനിയാഴ്ച നടക്കും. പ്രസിഡന്റ് വി.പി. രമേശൻ അധ്യക്ഷതവഹിച്ചു. കെ.ടി. ഗോപിനാഥ് റിപ്പോർട്ടും വി. രാജേഷ് കൃഷ്ണൻ കണക്കുകളും അവതരിപ്പിച്ചു.

പി. ബാലൻ, പുറന്തോടത്ത് സുകുമാരൻ, എ. വിജയൻ, വി. വിദ്യാസാഗർ, ടി.കെ. രാംദാസ്, സി.എച്ച്. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: കെ.പി. പ്രദീപ്കുമാർ (പ്രസി.), പി. കരുണാകരൻ (വൈ. പ്രസി.), കെ.പി. രാജീവൻ (സെക്ര.), കെ.കെ. പ്രജിത് (ജോ. സെക്ര.), കെ.ആർ. അനൂപ്കുമാർ (ഖജാ.).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107834/oiska-vadakara-with-water-project-for-birds)