---
title: "പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ; പിടികൂടിയത് വിവിധ മോഷണ കേസുകളിലെ പ്രതിയെ"
english_title: "Second suspect arrested in case of theft in locked house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107842/second-suspect-arrested-in-case-of-theft-in-locked-house"
published_at: "2023-04-08T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64310e8ba56b1_prathichombala.jpg"
keywords: []
---

# പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ; പിടികൂടിയത് വിവിധ മോഷണ കേസുകളിലെ പ്രതിയെ

> **Lead Summary:** **ചോമ്പാല : **ചോമ്പാലയിലെ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ കേസിലെ രണ്ടാംപ്രതി ബൈക്ക് മോഷ്ടിച്ച കേസിലും, കടയിൽ മോഷണം നടത്തിയ കേസിലും പ്രതി.

## Article Content

**ചോമ്പാല : **ചോമ്പാലയിലെ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ കേസിലെ രണ്ടാംപ്രതി ബൈക്ക് മോഷ്ടിച്ച കേസിലും, കടയിൽ മോഷണം നടത്തിയ കേസിലും പ്രതി.

ചോമ്പാലയിലെ പൂട്ടിയിട്ട ശ്രീഹരി വീട്ടിൽ മോഷണം നടത്തിയ ആബിദ് വടകര ലിങ്ക് റോഡിലെ സിറ്റി ടവറിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ മൊബൈൽ ഷോപ്പിലും, വടകരയിൽ നിന്നും ബൈക്കും കളവ് ചെയ്തിരുന്നു.

ഒരു മൊബൈൽ ഫോണും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയ്യാളുടെ ഒപ്പം ഉണ്ടായിരുന്ന ഫിറോസിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സി ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .

ചോമ്പാല എസ് ഐ രാജേഷ്,എസ് ഐ മനോജ്‌, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, അജിൽ, ആനന്ദൻ , അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107842/second-suspect-arrested-in-case-of-theft-in-locked-house)