---
title: "ലൈംഗിക വിദ്യാഭ്യാസം പ്രമേയമാക്കി വിദ്യാര്‍ത്ഥികളുടെ  ഹ്രസ്വ ചിത്രം "
english_title: "Of students with a theme of sex education Short film"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1079/of-students-with-a-theme-of-sex-education-short-film"
published_at: "2021-10-04T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ab1df69d65_hindi short filim .jpg"
keywords: []
---

# ലൈംഗിക വിദ്യാഭ്യാസം പ്രമേയമാക്കി വിദ്യാര്‍ത്ഥികളുടെ  ഹ്രസ്വ ചിത്രം 

> **Lead Summary:** **പയ്യോളി : ** കോവിഡ് കാലത്തെ അടച്ചിരിപ്പിന്റെ മടുപ്പും വിരസതയും തികച്ചും സര്‍ഗ്ഗാത്മകമായി മറികടക്കുകയാണ് സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

## Article Content

**പയ്യോളി : ** കോവിഡ് കാലത്തെ അടച്ചിരിപ്പിന്റെ മടുപ്പും വിരസതയും തികച്ചും സര്‍ഗ്ഗാത്മകമായി മറികടക്കുകയാണ് സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

സ്‌കൂള്‍ ഹിന്ദി ക്ലബ് അലോക് നേതൃത്വത്തില്‍ വോള്‍മണ്ട് സിനിമാസിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഹിന്ദി ഹ്രസ്വചിത്രം ' നഫ്രത്ത് ' വിദ്യാര്‍ത്ഥികളുടെ ശ്രദ്ധേയമായ ഇടപെടലായി മാറി.

കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളും അതിനെ പ്രതിരോധിക്കുന്നതില്‍ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള പ്രസക്തിയുമാണ് ചിത്രത്തിന്റെ പ്രമേയം.

അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത് പ്രിയ ഷൈന്‍ ആണ്.സംഗീതം ജയഹരി കാവാലം , സിനിമാട്ടോഗ്രഫി നന്ദു രോഹന്‍,സ്‌ക്രിപ്ട് ട്രാന്‍സ്‌ലേഷന്‍ / ലിറിക്‌സ് പ്രോഫസര്‍ ഡോക്ടര്‍ മനു,ആര്‍ട്ട് ഡയറക്ടര്‍ യാദവ് കൃഷ്ണ ,അസിസ്റ്റന്റ് ഡയറക്ടര്‍ ജിഷ്ണു കേശവ്, ചമയം സദാനന്ദന്‍ സര്‍ഗ്ഗ എന്നിവര്‍. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും ഭാഷാസ്‌നേഹവും വളര്‍ത്തുകയുമാണ് ഹിന്ദി ക്ലബ് അലോകിന്റെ ലക്ഷ്യമെന്ന് സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനും സിനിമയുടെ അസോസിയേറ്റ് ഡയറക്ടറുമായ സതീഷ് ബാബു ദേവാങ്കണം പറഞ്ഞു.

ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിലും ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പ്രാധാന്യം വളരെ വലുതാണ്. ആ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നേരത്തെ 'ഗുരുവന്ദനം ' പരിപാടി സംഘടിപ്പിച്ചിരുന്നു.

സര്‍വീസില്‍ നിന്ന് വിരമിച്ച ഹിന്ദി അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങാണ് സംഘടിപ്പിച്ചത്. ചിത്രത്തിന്റെ പൂജ കര്‍മ്മം സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ ഇ. സുരേഷ് ബാബു മാസ്റ്ററും ഹെയര്‍സെക്കന്റെറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ശ്യാമള ടീച്ചരും ചേര്‍ന്ന് നിര്‍വഹിച്ചും .

ചടങ്ങില്‍ മദര്‍ പിടിഎ പ്രസിഡണ്ട് മിനി പുത്തന്‍പുരയില്‍ സ്റ്റാഫ് സിക്രട്ടറി ടി. സതീഷ് ബാബു മാസ്റ്റര്‍ , പ്രൊഫസര്‍ ഡോ. മനു, ദീപ ടീച്ചര്‍, ദൃശ്യ ടീച്ചര്‍, കുമാരി അന്‍സിക എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1079/of-students-with-a-theme-of-sex-education-short-film)