---
title: "സിഎച്ച് സെന്ററിനൊപ്പം; പതിവ് തെറ്റിക്കാതെ മൊയിദീൻഹാജി "
english_title: "Moideenhaji without breaking the routine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107921/moideenhaji-without-breaking-the-routine"
published_at: "2023-04-08T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64317ce575504_moideenhaji.jpg"
keywords: []
---

# സിഎച്ച് സെന്ററിനൊപ്പം; പതിവ് തെറ്റിക്കാതെ മൊയിദീൻഹാജി 

> **Lead Summary:** **കടമേരി :** നാല് വർഷം മുൻപ് വരെ പ്രവാസിയായിരുന്ന താനിവായൽ മൊയിദീൻഹാജി തന്റെ പ്രവാസജീവിതം നിർത്തിയത് മുതൽ ഓരോ റമളാനിലും രണ്ടാമത്തെ വെള്ളിയാഴ്ചക്ക് മുമ്പ് കീരിയങ്ങാടി ശാഖയിലെ മുസ്ലിംലീഗ് ഭാരവാഹികളെ കണ്ട് തന്റെ പേരമക്കൾ സി എച്ച് സെന്ററിന് സ്വരക്കൂട്ടിവെച്ച പൈസ കൂടി നിങ്ങൾ വാങ്ങിക്കാൻ മറക്കല്ലേ എന്ന് ഓർമപ്പെടുത്തും .

## Article Content

**കടമേരി :** നാല് വർഷം മുൻപ് വരെ പ്രവാസിയായിരുന്ന താനിവായൽ മൊയിദീൻഹാജി തന്റെ പ്രവാസജീവിതം നിർത്തിയത് മുതൽ ഓരോ റമളാനിലും രണ്ടാമത്തെ വെള്ളിയാഴ്ചക്ക് മുമ്പ് കീരിയങ്ങാടി ശാഖയിലെ മുസ്ലിംലീഗ് ഭാരവാഹികളെ കണ്ട് തന്റെ പേരമക്കൾ സി എച്ച് സെന്ററിന് സ്വരക്കൂട്ടിവെച്ച പൈസ കൂടി നിങ്ങൾ വാങ്ങിക്കാൻ മറക്കല്ലേ എന്ന് ഓർമപ്പെടുത്തും .

മൊയിദീൻഹാജിയാകട്ടെ അദ്ദേഹത്തിന്റെ പ്രവാസജീവിതത്തിനു മുമ്പ്തന്നെ മുസ്ലിംലീഗിന്റേയും നാട്ടിലെ എല്ലാ നല്ലപ്രവർത്തനങ്ങളുടെയും നേതൃപരമായ പങ്ക് വഹിക്കുന്നവ്യക്തി കൂടിയാണ്താനും . പ്രവാസജീവിതം തുടങ്ങിയതു മുതൽ കെ എം സി സി യുടെയും കടമേരി റഹ്മാനിയയുടെയും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളുടെയുമൊക്കെ മുഴുസമയ പ്രവർത്തകൻ കൂടിയാണ് അദ്ദേഹം.

സി കെ ഗഫൂർ, തറമൽ കുഞ്ഞമ്മദ്‌, കെ വി അഹ്‌മദ്‌, സി കെ മൂസ, ടി വി സമീർ, ടി എൻ കരീം എന്നിവരുടെ സാന്നിധ്യത്തിൽ ഷൈസ ഹൈറിനിൽനിന്നും നൊച്ചാട് പൈസപെട്ടി ഏറ്റു വാങ്ങുകയും അക്കണ്ടി ചെക്കൻ, തൈക്കണ്ടി അഷ്‌റഫ്‌, ടി വി ബഷീർ, തറമൽ ഹാഷിർ,പി കെ റാഫി, പി കെ സുൽഫിക്കർ,തുടങ്ങിയവർ സംഖ്യ എണ്ണിത്തിട്ടപ്പെടുത്തി. 3001രൂപയായിരുന്നു കുരുന്നുമകൾ സ്വരൂപിച് വെച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107921/moideenhaji-without-breaking-the-routine)