---
title: "ആശ്രയ പാലിയേറ്റിവിന് ഫണ്ട്‌ സമാഹരണം നടത്തി "
english_title: "Raised funds for Ashra Palliative"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107925/raised-funds-for-ashra-palliative"
published_at: "2023-04-08T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643180064204b_fundsamaharanam.jpg"
keywords: []
---

# ആശ്രയ പാലിയേറ്റിവിന് ഫണ്ട്‌ സമാഹരണം നടത്തി 

> **Lead Summary:** **വടകര : **ഏറാമല പഞ്ചായത്തിലെയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലെയും കിടപ്പിലായ രോഗികൾക്കായി ഹോം കെയറായും ഡോക്ടറുടെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനങ്ങളായും ഭക്ഷണ കിറ്റായും മരുന്ന് വിതരണമായും മറ്റും പാലിയേറ്റിവ് പരിചരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ഓർക്കാട്ടേരി ആശ്രയ പാലിയേറ്റിവ് കെയർ ക്ലിനിക്കിന് വേണ്ടി ദാന ധർമാദികളുടെ വിശുദ്ധ റംസാൻ മാസത്തിൽ കുന്നുമ്മക്കര നെല്ലാച്ചേരി ജുമാ മസ്ജിദിൽ നിന്ന് സമാഹരിച്ച ഫണ്ട്‌ മഹല്ല് പ്രസിഡണ്ട് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി പാലിയേറ്റിവ് സെക്രട്ടറി പി. സി ശശിക്ക് കൈമാറി.

## Article Content

**വടകര : **ഏറാമല പഞ്ചായത്തിലെയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലെയും കിടപ്പിലായ രോഗികൾക്കായി ഹോം കെയറായും ഡോക്ടറുടെയും ഫിസിയോ തെറാപ്പിസ്റ്റിന്റെയും സേവനങ്ങളായും ഭക്ഷണ കിറ്റായും മരുന്ന് വിതരണമായും മറ്റും പാലിയേറ്റിവ് പരിചരണ രംഗത്ത് പ്രവർത്തിച്ചു വരുന്ന ഓർക്കാട്ടേരി ആശ്രയ പാലിയേറ്റിവ് കെയർ ക്ലിനിക്കിന് വേണ്ടി ദാന ധർമാദികളുടെ വിശുദ്ധ റംസാൻ മാസത്തിൽ കുന്നുമ്മക്കര നെല്ലാച്ചേരി ജുമാ മസ്ജിദിൽ നിന്ന് സമാഹരിച്ച ഫണ്ട്‌ മഹല്ല് പ്രസിഡണ്ട് നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി പാലിയേറ്റിവ് സെക്രട്ടറി പി. സി ശശിക്ക് കൈമാറി.

കെ. കെ അമ്മദ്,ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. എൻ റഫീഖ്, നവാസ് കെ. കെ,അഷ്‌റഫ്‌ ഇ. എം, നാസർ ഇ. കെ, ഷാജഹാൻ മൊട്ടേമ്മൽ, ഹരിദേവ് എസ്. വി, മുഹമ്മദ്‌ ഒ. പി, ഷമീർ മൊട്ടേമ്മൽ, മമ്പള്ളി കുനി ഉസ്മാൻ ഹാജി,ദേവാങ്ക്, സംഗീത് സുകുമാരൻ, സമിത്ത്ജൂൺ, പുഷ്കരൻ സി. പി, രജീഷ് സി, രാജേന്ദ്രൻ എ. പി, ശശീന്ദ്രൻ പി. സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107925/raised-funds-for-ashra-palliative)