---
title: "കടമേരിയിൽ കനാലിൽ അകപ്പെട്ട പശുക്കിടാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി "
english_title: "The fire brigade rescued a calf that got stuck in a canal in Kadameri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108046/the-fire-brigade-rescued-a-calf-that-got-stuck-in-a-canal-in-kadameri"
published_at: "2023-04-09T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64327a340eca3_fireforce.jpg"
keywords: []
---

# കടമേരിയിൽ കനാലിൽ അകപ്പെട്ട പശുക്കിടാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി 

> **Lead Summary:** **വടകര:** കടമേരിയിൽ കനാലിൽ അകപ്പെട്ട പശുവിനെ അഗ്നിശമന സേന അംഗങ്ങൾ രക്ഷപ്പെടുത്തി. ഉച്ചക്ക് 1:20ന് കടമേരി ഒരു പശു കയ്ക്കനാലിൽവീണു കുടുങ്ങി കിടക്കുന്നതായിഅഗ്നിശമന സേനയ്ക്ക് സന്ദേശം ലഭിച്ചത്.

## Article Content

**വടകര:** കടമേരിയിൽ കനാലിൽ അകപ്പെട്ട പശുവിനെ അഗ്നിശമന സേന അംഗങ്ങൾ രക്ഷപ്പെടുത്തി. ഉച്ചക്ക് 1:20ന് കടമേരി ഒരു പശു കയ്ക്കനാലിൽവീണു കുടുങ്ങി കിടക്കുന്നതായിഅഗ്നിശമന സേനയ്ക്ക് സന്ദേശം ലഭിച്ചത്.

ആയഞ്ചേരി പഞ്ചായത്ത് അഞ്ചാംവാർഡിൽ ആന പുതുക്കുടി താഴകുനി മൂസയുടെ എട്ട്മാസം ഗർഭിണിയായ പശുവാണ് അപകടത്തിൽപ്പെട്ടത് .സേന പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

അസി. സ്റ്റേഷൻ ഓഫീസർ എക്നന്ദകുമാർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.പ്രവീൺകുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ സതീഷ് ഷിജു കെ എം അജേഷ് ഡി ലിനീഷ് എം പ്രബീഷ്കുമാർ കെ കെ ജയേഷ് എം സജീഷ് എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108046/the-fire-brigade-rescued-a-calf-that-got-stuck-in-a-canal-in-kadameri)