---
title: "വിഷുവെത്തി അരിയെത്തിയില്ല; താലൂക്കിലെ റേഷൻ കടകളിൽ അരിയെത്തിയില്ല "
english_title: "Rice did not reach the ration shops in the taluk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108072/rice-did-not-reach-the-ration-shops-in-the-taluk"
published_at: "2023-04-09T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432a7dd0c337_ration.jpg"
keywords: []
---

# വിഷുവെത്തി അരിയെത്തിയില്ല; താലൂക്കിലെ റേഷൻ കടകളിൽ അരിയെത്തിയില്ല 

> **Lead Summary:** **വടകര: **വിഷുവെത്തി കിട്ടും താലൂക്കിലെ റേഷൻകടകളിൽ അരിയെത്തിയില്ല. താലൂക്കിലെ മിക്കവാറും എല്ലാ റേഷൻകടകളിലും ഈ മാസം ഒന്നാംതീയതി മുതൽ അരിവിതരണം നടക്കാത്ത സാഹചര്യത്തിൽ അടിയന്തരമായി എല്ലാ റേഷൻകടകളിലേക്കും അരിവിതരണം ആരംഭിക്കണമെന്ന് എ.കെ.ആർ.ഡി.എ. വടകര താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: **വിഷുവെത്തി കിട്ടും താലൂക്കിലെ റേഷൻകടകളിൽ അരിയെത്തിയില്ല. താലൂക്കിലെ മിക്കവാറും എല്ലാ റേഷൻകടകളിലും ഈ മാസം ഒന്നാംതീയതി മുതൽ അരിവിതരണം നടക്കാത്ത സാഹചര്യത്തിൽ അടിയന്തരമായി എല്ലാ റേഷൻകടകളിലേക്കും അരിവിതരണം ആരംഭിക്കണമെന്ന് എ.കെ.ആർ.ഡി.എ. വടകര താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇപ്പോൾ റേഷൻകടകളിൽ സ്റ്റോക്കുള്ളത് പച്ചരിയും മട്ട അരിയുമാണ്. പുഴുങ്ങൽ അരി തീരെ സ്റ്റോക്കില്ലാത്തതിന്റെ ഭാഗമായി കാർഡുടമകൾ കടയിൽ വരുന്നില്ല. ഡിപ്പോകളിൽനിന്ന് എട്ടാം തീയതിയായിട്ടും വിതരണം ആരംഭിച്ചിട്ടില്ല. വിഷുവിന് ഇനി മൂന്നുദിവസമാണുള്ളതെന്നും അടിയന്തരനടപടി ഉണ്ടാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108072/rice-did-not-reach-the-ration-shops-in-the-taluk)