---
title: "ദിശ; വടകര നഗരസഭയുടെ കായിക മേഖലയിലെ സ്വപ്ന പദ്ധതി മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു "
english_title: "Minister V Abdurrahman inaugurated Vadakara Municipal Corporation's dream project in the field of sports"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108131/minister-v-abdurrahman-inaugurated-vadakara-municipal-corporations-dream-project-in-the-field-of-sports"
published_at: "2023-04-09T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432f25692916_DISHA.jpg"
keywords: []
---

# ദിശ; വടകര നഗരസഭയുടെ കായിക മേഖലയിലെ സ്വപ്ന പദ്ധതി മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **വടകര: **വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പ്രോജക്ട് ആയ ദിശയുടെ( ഡെവലപ്മെന്റ് ഓഫ് യൂത്ത് ഇൻ സ്പോർട്സ് ആൻഡ് ഹെൽത്ത് ആക്ടിവിറ്റീസ് ) കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭയുടെ കായിക മേഖലയിലെ സ്വപ്ന പദ്ധതിയായ ദിശയിലൂടെ വടകര നഗരസഭയ്ക്ക് ഒരു കായിക ടീം വടകര നഗരസഭയ്ക്ക് ഒരു ഒളിമ്പിക്സ് മെഡൽ എന്ന ലക്ഷ്യവുമായി 317 കുട്ടികൾക്ക് ഈ ബൃഹത്തായ പദ്ധതിയുടെ ഭാഗമായി തുടർ കോച്ചിംഗ് നൽകുകയാണ് ലക്ഷ്യം.

## Article Content

**വടകര: **വടകര നഗരസഭയുടെ സമഗ്ര കായിക വിദ്യാഭ്യാസ പ്രോജക്ട് ആയ ദിശയുടെ( ഡെവലപ്മെന്റ് ഓഫ് യൂത്ത് ഇൻ സ്പോർട്സ് ആൻഡ് ഹെൽത്ത് ആക്ടിവിറ്റീസ് ) കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭയുടെ കായിക മേഖലയിലെ സ്വപ്ന പദ്ധതിയായ ദിശയിലൂടെ വടകര നഗരസഭയ്ക്ക് ഒരു കായിക ടീം വടകര നഗരസഭയ്ക്ക് ഒരു ഒളിമ്പിക്സ് മെഡൽ എന്ന ലക്ഷ്യവുമായി 317 കുട്ടികൾക്ക് ഈ ബൃഹത്തായ പദ്ധതിയുടെ ഭാഗമായി തുടർ കോച്ചിംഗ് നൽകുകയാണ് ലക്ഷ്യം.

വോളിബോൾ ഫുട്ബോൾ ബാസ്ക്കറ്റ്ബോൾഅതിലറ്റിക്സ് ഇനങ്ങളിലാണ് പരിശീലനങ്ങൾ പ്രഗൽഭരായ കായിക അദ്ധ്യാപകന്മാർ നൽകുന്നത് 317 കുട്ടികൾക്കും വടകര നഗരസഭയുടെ പേരും എംബ്ലവും പതിച്ച യൂണിഫോമും റിഫ്രഷ്മെന്റ് ആയി പാൽ, പഴം, മുട്ട എന്നിവയും നൽകാൻ പദ്ധതിയുണ്ട്. ഈ പദ്ധതി മറ്റൊരു തദ്ദേശസ്വയം എന്ന സ്ഥാപനങ്ങളിലും ഇല്ലാത്ത വടകരയുടെ അഭിമാന പദ്ധതിയാണ്. വടകരയിലെ കായികപ്രേമികൾക്ക് നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയത്തിന്റെ അവസാനഘട്ടം മിനുക്ക് പണി നടന്നുകൊണ്ടിരിക്കുകയാണ് നിലവിലുള്ള ഓപ്പൺ സ്റ്റേഡിയത്തിൽ 400 മീറ്റർ ട്രാക്ക് എന്ന കായികപ്രേമികളുട ആവശ്യങ്ങൾക്കായി വടകര നഗരസഭയുടെ നിവേദനം മന്ത്രിക്ക് മുമ്പായി സമർപ്പിച്ചിട്ടുണ്ട് ഉചിതമായ അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

നഗരസഭാ അധ്യക്ഷ കെപി ബിന്ദു അധ്യക്ഷയായി. ഉദ്ഘാടന ചടങ്ങിൽ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരായ കെ പി ഗിരിജ. ടി കെ അഷറഫ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിതാ പതേരി എൻ കെ പ്രഭാകരൻ, എ പി പ്രജിത ബിജു എം സിന്ധു, പ്രേമൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സി പവിത്ര മാസ്റ്റർ വി കെ പ്രേമൻ എം പി അബ്ദുൽ കരീം സി കുമാരൻ. കെ പ്രകാശൻ, എം പി അബ്ദുള്ള, എ പി ഷാജിത് ,ഷറഫുദ്ദീൻ, ചന്ദ്രൻ ചൊക്രന്റവിടെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കോഡിനേറ്റർ ശ്രീജിത്ത് പി എം കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. വൈസ് ചെയർമാൻ പി സജീവ് കുമാർ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ സെക്രട്ടറി നന്ദി അർപ്പിച്ച് സംസാരിച്ചു. പ്രഗൽഭരായ കായിക അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം രാവിലെ ആറുമണി മുതൽ 7 30 വരെ നാരായണ നഗരം ഗ്രൗണ്ടിൽ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108131/minister-v-abdurrahman-inaugurated-vadakara-municipal-corporations-dream-project-in-the-field-of-sports)