---
title: "ഓർക്കാട്ടേരിയിൽ വീടിനോട് ചേർന്ന തേങ്ങാക്കൂട കത്തിനശിച്ചു "
english_title: "A coconut shack adjacent to a house was burnt down in Orkhateri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108134/a-coconut-shack-adjacent-to-a-house-was-burnt-down-in-orkhateri"
published_at: "2023-04-09T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432f8f486ae4_THEEOIDUTTHAM.jpg"
keywords: []
---

# ഓർക്കാട്ടേരിയിൽ വീടിനോട് ചേർന്ന തേങ്ങാക്കൂട കത്തിനശിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: **കുന്നുമ്മക്കര ലക്ഷമി നിലയത്തിൽ ഗോവിന്ദ കുറുപ്പിന്റെ വീടിനോട് ചേർന്ന തേങ്ങാക്കൂടയ്ക്ക് ആണ് ഇന്ന് ഉച്ചയോടെ തീ പിടിച്ചു പുക ഉയർന്നത്. തീയും പുകയും ഉയർന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തി.

## Article Content

**ഓർക്കാട്ടേരി: **കുന്നുമ്മക്കര ലക്ഷമി നിലയത്തിൽ ഗോവിന്ദ കുറുപ്പിന്റെ വീടിനോട് ചേർന്ന തേങ്ങാക്കൂടയ്ക്ക് ആണ് ഇന്ന് ഉച്ചയോടെ തീ പിടിച്ചു പുക ഉയർന്നത്. തീയും പുകയും ഉയർന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തി.

വിവരമറിയിച്ചതിനെ തുടർന്ന് വടകര നിലയത്തിൽ നിന്ന് അസി: സ്റ്റേഷൻ ഓഫീസർ സതീശൻ കെ യുടെ നേതൃത്വത്തിൽ 2 യൂണിറ്റും , നാദപുരം നിലയത്തിൽ നിന്ന് ഒരു യൂണിറ്റും സംഭവ സ്ഥലത്ത് എത്തി മണിക്കൂറുകളോളം പരിശ്രമിച്ച് തീയും പുകയും നിയന്ത്രണ വിധേയമാക്കി.അഞ്ഞൂറോളം തേങ്ങ പൂർണ്ണമായും 3000 ത്തോളം തേങ്ങ ഭാഗികമായും കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108134/a-coconut-shack-adjacent-to-a-house-was-burnt-down-in-orkhateri)