---
title: "ഹെലിപാഡും അത്യാധുനിക സൗകര്യങ്ങളും; വടകര ജില്ലാ ആശുപത്രിയിൽ കെട്ടിടനിർമാണത്തിന് 83 കോടിരൂപ - മന്ത്രി വി. അബ്ദുറഹിമാൻ "
english_title: "83 crores for construction of Vadakara district hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108167/83-crores-for-construction-of-vadakara-district-hospital"
published_at: "2023-04-10T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64339d6fa73f9_kettidamanumathi.jpg"
keywords: []
---

# ഹെലിപാഡും അത്യാധുനിക സൗകര്യങ്ങളും; വടകര ജില്ലാ ആശുപത്രിയിൽ കെട്ടിടനിർമാണത്തിന് 83 കോടിരൂപ - മന്ത്രി വി. അബ്ദുറഹിമാൻ 

> **Lead Summary:** **വടകര: **ഹെലിപാഡ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ,വടകര ജില്ലാ ആശുപത്രി കെട്ടിടനിർമാണത്തിന് 83 കോടിരൂപ അനുവദിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ.) പദ്ധതിപ്രകാരം ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലാണ് തുകയനുവദിച്ചത്.

## Article Content

**വടകര: **ഹെലിപാഡ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങൾ,വടകര ജില്ലാ ആശുപത്രി കെട്ടിടനിർമാണത്തിന് 83 കോടിരൂപ അനുവദിച്ചതായി മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ.) പദ്ധതിപ്രകാരം ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിലാണ് തുകയനുവദിച്ചത്.

നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കി അത്യന്താധുനികസംവിധാനങ്ങളോടെ ആറുനിലക്കെട്ടിടസമുച്ചയമാണ് നിർമിക്കുക. നിർമാണം മേയിൽ ആരംഭിച്ച് ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും വടകരയിൽ ജില്ലാ ആശുപത്രി സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 1950-ൽ നിർമിച്ച നിലവിലെ കെട്ടിടത്തിന് 70 വർഷത്തിലധികം പഴക്കമുണ്ട്.

സ്ഥിതി നേരിട്ട് മനസ്സിലാക്കാൻവേണ്ടിയാണ് ആശുപത്രി സന്ദർശിച്ചതെന്നും നിലവിൽ കെട്ടിടം നിർമിക്കാൻ തടസ്സങ്ങളില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിമല, ആശുപത്രി ഭരണസമിതിയംഗങ്ങളായ എടയത്ത് ശ്രീധരൻ, ആർ. സത്യൻ, മനോജ്, എൽ.എസ്.ജി.ഡി. ചീഫ് എൻജിനിയർ സന്ദീപ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108167/83-crores-for-construction-of-vadakara-district-hospital)