---
title: "ഹരിതം മാതൃക: ഏറാമലയിൽ ആധുനികപ്ലാസ്റ്റിക് തരംതിരിക്കൽ യൂണിറ്റ് ഒരുങ്ങി "
english_title: "A modern plastic sorting unit has been set up at Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108171/a-modern-plastic-sorting-unit-has-been-set-up-at-eramala"
published_at: "2023-04-10T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64339f97907e1_haritham.jpg"
keywords: []
---

# ഹരിതം മാതൃക: ഏറാമലയിൽ ആധുനികപ്ലാസ്റ്റിക് തരംതിരിക്കൽ യൂണിറ്റ് ഒരുങ്ങി 

> **Lead Summary:** **ഓർക്കാട്ടേരി: **മഴക്കാലത്തും വേനലിലും ഹരിതസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് ശേഖരിക്കാനും തരം തിരിക്കാനുമുള്ള സംവിധാനമായി. ഏറാമല പഞ്ചായത്ത് പ്ലാസ്റ്റിക് തരം തിരിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്ത് ഓഫീസിന് സമീപം താത്‌കാലികമായുള്ള ഷെഡിലായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്.

## Article Content

**ഓർക്കാട്ടേരി: **മഴക്കാലത്തും വേനലിലും ഹരിതസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് ശേഖരിക്കാനും തരം തിരിക്കാനുമുള്ള സംവിധാനമായി. ഏറാമല പഞ്ചായത്ത് പ്ലാസ്റ്റിക് തരം തിരിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്ത് ഓഫീസിന് സമീപം താത്‌കാലികമായുള്ള ഷെഡിലായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്.

ഇപ്പോൾ ആധുനികരീതിയിൽ നിർമിച്ച യുണിറ്റിൽ ഫയർസേഫ്റ്റി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് കെ. ദീപുരാജ് അധ്യക്ഷനായി. എം.പി. പ്രസീത, പറമ്പത്ത് പ്രഭാകരൻ, ഷുഹൈബ് കുന്നത്ത്, സെക്രട്ടറി ഇ.ജി. സജീവൻ, മെമ്പർമാരായ കെ.പി. ബിന്ദു, ടി.കെ. രാമകൃഷ്ണൻ, ടി.എൻ. റഫീഖ്, ടി.പി. മിനിക, രമ്യ കണ്ടിയിൽ, സീമതൊണ്ടായി, പ്രഭാവതി വരയാലിൽ, വി.കെ. ജസീല, കെ. ലെതിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108171/a-modern-plastic-sorting-unit-has-been-set-up-at-eramala)