---
title: "ബി.എൽ.എസ് ട്രെയിനിങ്ങും ഇഫ്താർ സംഗമവും നടത്തി "
english_title: "Conducted BLS Training and Iftar Sangam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108483/conducted-bls-training-and-iftar-sangam"
published_at: "2023-04-11T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64359268a2f7a_basiclife.jpg"
keywords: []
---

# ബി.എൽ.എസ് ട്രെയിനിങ്ങും ഇഫ്താർ സംഗമവും നടത്തി 

> **Lead Summary:** **വടകര :** ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകര ഇഫ്താർ സംഗമവും വടകര സഹകരണാശുപത്രിയുടെ സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്ങും സംഘടിപ്പിച്ചു. ശാന്തി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വടകര മുൻസിപ്പൽ ചെയർ പേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :** ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകര ഇഫ്താർ സംഗമവും വടകര സഹകരണാശുപത്രിയുടെ സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്ങും സംഘടിപ്പിച്ചു. ശാന്തി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വടകര മുൻസിപ്പൽ ചെയർ പേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.

മുൻ മന്ത്രി സി.കെ നാണു മുഖ്യാതിഥി ആയി പങ്കെടുത്തു. ഡോ. ഹൻസൽ, ഡോ. അശ്വിൻ, ദീപക് എന്നിവർ ടെയിനിങ്ങിന് നേതൃത്വം നൽകി. ബി.ഡി. കെ താലൂക്ക് കമ്മറ്റി പ്രസിഡണ്ട് വി.എസ് ഹസ്സൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി മുഹമ്മദ് ബാസിൽ സ്വാഗതമാശംസിച്ചു. സി.നിധിൻ മുരളി, അൻസാർ ചേരാപുരം ആശംസകളർപ്പിച്ചു. ട്രയിനിങ്ങ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ മന്ത്രി സി.കെ നാണു വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108483/conducted-bls-training-and-iftar-sangam)