---
title: "മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു "
english_title: "Applications are also invited from sand sculpture artists"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108494/applications-are-also-invited-from-sand-sculpture-artists"
published_at: "2023-04-11T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64359c65a3db8_APLY_NOW.jpg"
keywords: []
---

# മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു 

> **Lead Summary:** **വടകര :** സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കുന്നതിന് മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 'ബേപ്പൂർ ഉരു'വാണ് മണൽ ശില്പമായി നിർമ്മിക്കേണ്ടത്.

## Article Content

**വടകര :** സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കുന്നതിന് മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 'ബേപ്പൂർ ഉരു'വാണ് മണൽ ശില്പമായി നിർമ്മിക്കേണ്ടത്.

പന്ത്രണ്ട് അടി നീളത്തിലും എട്ടടി വീതിയിലുമാണ് ശിൽപം ഒരുക്കേണ്ടത്. ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച മണൽ ശില്പകാരൻമാർക്ക് അപേക്ഷിക്കാം. മണൽ ശില്പം നിർമ്മിക്കുന്നതിനുള്ള നിരക്ക് അപേക്ഷയിൽ രേഖപ്പെടുത്തണം. വിശദമായ ബയോഡാറ്റ, ഇതുവരെ ചെയ്ത മണൽ ശില്പങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷകൾ ഇ-മെയിൽ വഴിയും കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടും സമർപ്പിക്കാം. വിലാസം : ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സിവിൽ സ്റ്റേഷൻ കോഴിക്കോട് : 673 020 ഇ മെയിൽ- entekeralamclt2023@gmail.com അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: ഏപ്രിൽ 13. കൂടുതൽ വിവരങ്ങൾക്ക്: 0495 2370225

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108494/applications-are-also-invited-from-sand-sculpture-artists)