---
title: "ദേശീയ പാത സ്ഥലമെടുപ്പ് ;  നഷ്ടപരിഹാരവും  പുനരധിവാസവും  ഉറപ്പാക്കണമെന്ന് യുഡിഎഫ് "
english_title: "National Highway Land Acquisition; UDF demands compensation and rehabilitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10850/national-highway-land-acquisition-udf-demands-compensation-and-rehabilitation"
published_at: "2021-11-15T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619227094623f_KOTTAYIL RADHAKRISHAN .jpg"
keywords: []
---

# ദേശീയ പാത സ്ഥലമെടുപ്പ് ;  നഷ്ടപരിഹാരവും  പുനരധിവാസവും  ഉറപ്പാക്കണമെന്ന് യുഡിഎഫ് 

> **Lead Summary:** വടകര : ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരവും, വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ഉറപ്പാക്കി മാത്രം കുടിയൊഴിപ്പിക്കണമെന്ന് അഴിയൂര്‍ പഞ്ചായത്ത് യു ഡി എഫ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 16ന് കോഴിക്കോട്ട് നടക്കുന്ന യു.ഡി.എഫ്. ജില്ലാ സമ്മേളനം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.

## Article Content

വടകര : ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരവും, വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ഉറപ്പാക്കി മാത്രം കുടിയൊഴിപ്പിക്കണമെന്ന് അഴിയൂര്‍ പഞ്ചായത്ത് യു ഡി എഫ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 16ന് കോഴിക്കോട്ട് നടക്കുന്ന യു.ഡി.എഫ്. ജില്ലാ സമ്മേളനം വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.

നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയര്‍മാന്‍ കെ. അന്‍വര്‍ ഹാജി അദ്ധ്യക്ഷം വഹിച്ചു.

കണ്‍വീനര്‍ പി.ബാബു രാജ് , പ്രദീപ് ചോമ്പാല , കാസിം നെല്ലോളി, വി.കെ. അനില്‍കുമാര്‍, അജ്മാന്‍ ഇസ്മായില്‍ ഹാജി, എം.ഇസ്മായില്‍, ഹാരിസ് മുക്കാളി,കെ.പി. വിജയന്‍, പി.പി.അബ്ദുള്‍ റഹീം, സി.കെ.സാജിത് , പാമ്പള്ളി ബാലകൃഷ്ണന്‍ ബബിത്ത് തയ്യില്‍, ഇക്ബാല്‍ എ.കെ, പി.പി.ഭാസ്‌കരന്‍ , സോമന്‍ കൊളരാട്, കെ.എം.ശശിധരന്‍ ,എന്‍. മഹേഷ്, കടവില്‍ അബൂബക്കര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10850/national-highway-land-acquisition-udf-demands-compensation-and-rehabilitation)