---
title: "ചോറോട് ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ  മാലിന്യ മുക്ത ഹരിത പദവിയിലേക്ക്"
english_title: "Chorode Grama Panchayat Complete To waste-free green status"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10856/chorode-grama-panchayat-complete-to-waste-free-green-status"
published_at: "2021-11-15T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61922b37c0ede_HARUTHA KARMA SENA.jpg"
keywords: []
---

# ചോറോട് ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ  മാലിന്യ മുക്ത ഹരിത പദവിയിലേക്ക്

> **Lead Summary:** **കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ഹരിത പഞ്ചായത്ത് പദവിയിലേക്കെത്താനുള്ള പദ്ധതി നടപ്പിലാക്കുന്നു.2022 ജനുവരി ഒന്നിന് പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തിന് മുന്നോടിയായ് എല്ലാ വാര്‍ഡുകളും സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കും. ഇതിനായ് ചിട്ടപ്പെടുത്തിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ്.

## Article Content

**കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യമുക്ത ഹരിത പഞ്ചായത്ത് പദവിയിലേക്കെത്താനുള്ള പദ്ധതി നടപ്പിലാക്കുന്നു.2022 ജനുവരി ഒന്നിന് പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തിന് മുന്നോടിയായ് എല്ലാ വാര്‍ഡുകളും സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കും. ഇതിനായ് ചിട്ടപ്പെടുത്തിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ്.

നവംബര്‍ 15ന് മുമ്പ് എല്ലാ വാര്‍ഡുകളിലും 50 വീടുകളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിക്കും.നവം 20 ന് മുമ്പ് വീടുകളില്‍ നിന്നും ക്ലസ്റ്റര്‍ കമ്മിറ്റി വളണ്ടിയര്‍മാര്‍ വിവരശേഖരണം നടത്തും. നവംബര്‍ 21ന് എല്ലാ വാര്‍ഡുകളിലും വിളംബര ജാഥ നടത്തും.28 ന് വീടുകള്‍ ശുചീകരിക്കും. ഡിസംബര്‍ 5ന റോഡുകളും പരിസരങ്ങളും ശുചീകരിക്കും.

10 ന് കടകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂളുകള്‍, ജലാശയങ്ങള്‍, ശുചീകരിക്കും. ഡിസം: 20 ന് പ്രവര്‍ത്തന അവലോകനം.ഡിസം 25 നുള്ളില്‍ പോരായ്മകള്‍ പരിഹരിച്ചു കൊണ്ട് ജനുവരി ഒന്നിന് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10856/chorode-grama-panchayat-complete-to-waste-free-green-status)