---
title: "വടകരയില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക്   പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണം:  ഇ- ഓട്ടോ ഏരിയ സമ്മേളനം"
english_title: " Parking facility for electric autos should be provided in Vadakara: e-Auto Area Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10860/parking-facility-for-electric-autos-should-be-provided-in-vadakara-e-auto-area-conference"
published_at: "2021-11-15T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61922ef1405c8_MANALIL MOHANAN jpg.jpg"
keywords: []
---

# വടകരയില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക്   പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണം:  ഇ- ഓട്ടോ ഏരിയ സമ്മേളനം

> **Lead Summary:** **വടകര: **നഗരസഭാ പ്രദേശത്ത് ഇലക്ട്രിക് ഓട്ടോകള്‍ക്ക് പൊതു ചാര്‍ജിങ് പോയിന്റും മറ്റു ഓട്ടോകളെ പോലെ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താനുള്ള സൗകര്യവും ഒരുക്കണമെന്ന് ഇ ഓട്ടോ വടകര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

## Article Content

**വടകര: **നഗരസഭാ പ്രദേശത്ത് ഇലക്ട്രിക് ഓട്ടോകള്‍ക്ക് പൊതു ചാര്‍ജിങ് പോയിന്റും മറ്റു ഓട്ടോകളെ പോലെ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്താനുള്ള സൗകര്യവും ഒരുക്കണമെന്ന് ഇ ഓട്ടോ വടകര ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും വായുമലിനീകരണവും മറികടക്കാന്‍ ഇനിഎല്ലാ വാഹനങ്ങളും ഇ വാഹനങ്ങളിലേക്കും സിഎന്‍ജി കളിലേക്കും മാറേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സുധീഷ് വടകര അധ്യക്ഷതവഹിച്ചു. അബ്ദുല്‍ സലീം ടി.വി, ജില്ലാ പ്രസിഡന്റ് സ ജാസ് ,ജില്ലാ സി ക്രട്ടറി സലിം ,സിറാജ് ചോറോട്, രാജീവന്‍ മേപ്പയില്‍, മജീദ് .ദിനചന്ദ്രന്‍, ധനേഷ് സംസാരിച്ചു സുധീപ് വടകര (പ്രസിഡണ്ട് ),രാജീവന്‍, സുരേഷ്ബാബു (വൈസ് പ്രസിഡന്റ്മാര്‍), സിറാജ് ചോറോഡ്(സെക്രട്ടറി), മജീദ്, ദിനചന്ദ്രന്‍. (ജോ: സെക്രട്ടറി), ധനേഷ് (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളയി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10860/parking-facility-for-electric-autos-should-be-provided-in-vadakara-e-auto-area-conference)