---
title: "കൃഷിഭവൻ മുഖാന്തിരം പച്ച തേങ്ങ സംഭരിക്കണം - ആർ.എം.പി.ഐ "
english_title: "Green coconut should be stored in front of Krishi Bhavan - R.M.P.I"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108637/green-coconut-should-be-stored-in-front-of-krishi-bhavan-rmpi"
published_at: "2023-04-12T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643692969f5cf_rmpikarshakasangamam.jpg"
keywords: []
---

# കൃഷിഭവൻ മുഖാന്തിരം പച്ച തേങ്ങ സംഭരിക്കണം - ആർ.എം.പി.ഐ 

> **Lead Summary:** **വടകര: **നാളികേര വിലയിടവ് മൂലം ജീവിതദുരിതത്തിലായ കർഷകരെ സംരക്ഷിക്കുന്നതിന് കൃഷിഭവൻ മുഖാന്തിരം 40 രൂപ നിരക്കിൽ പച്ചതേങ്ങ സംഭരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആർ.എം.പി.ഐ . ഒഞ്ചിയം രക്തസാക്ഷിത്വത്തിൻ്റെ 75ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**വടകര: **നാളികേര വിലയിടവ് മൂലം ജീവിതദുരിതത്തിലായ കർഷകരെ സംരക്ഷിക്കുന്നതിന് കൃഷിഭവൻ മുഖാന്തിരം 40 രൂപ നിരക്കിൽ പച്ചതേങ്ങ സംഭരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആർ.എം.പി.ഐ . ഒഞ്ചിയം രക്തസാക്ഷിത്വത്തിൻ്റെ 75ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കാർഷിക മേഖല കടുത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. വരൾച്ചയും വിലയിടിവും മൂലം തൊഴിലെടുക്കുന്ന മനുഷ്യരുടെ ജീവിതം നിത്യ ദുരിതത്തിലേക്കാണ് പോകുന്നത്. വിലക്കയറ്റവും ഇന്ധനവില വർദ്ധനവും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.

ഇതിന് സർക്കാർ ഉടൻ പരിഹാരം കാണണം. വള്ളിക്കാട് വരിശ്യക്കുനി യു.പി സ്കൂളിൽ നടന്ന കർഷക സംഗമം ആർ.എം.പി.ഐ ജില്ലാ ചെയർമാൻ എൻ.പി ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.ഭാസ്കരൻ അധ്യക്ഷനായി കുളങ്ങര ചന്ദ്രൻ ,ടി.കെസിബി, പി.ശ്രീജിത്ത്, ഏ.കെ ഗോപാലൻ, വി.പി ശശി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108637/green-coconut-should-be-stored-in-front-of-krishi-bhavan-rmpi)