---
title: "ക്യാമ്പസ് ഉണര്‍ന്നു ; വടകരയിലെ സമാന്തര  സ്ഥാപനങ്ങള്‍ സജീവമായി"
english_title: "Campus woke up; Parallel  Institutions are in vatakara  active"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1087/campus-woke-up-parallel-institutions-are-in-vatakara-active"
published_at: "2021-10-04T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ab952b5701_map .jpg"
keywords: []
---

# ക്യാമ്പസ് ഉണര്‍ന്നു ; വടകരയിലെ സമാന്തര  സ്ഥാപനങ്ങള്‍ സജീവമായി

> **Lead Summary:** **വടകര; ** കാത്തിരിപ്പുകള്‍ക്ക് അവസാനമായി ക്യാമ്പസ് തുറന്നതോടെ വടകരയിലെ സമാന്തര സ്ഥാപനങ്ങളും സജീവമായി. ബിരുദം അവസാന വര്‍ഷ ക്ലാസുകളും ബിരുദാനന്തര ക്ലാസുകളും തുടങ്ങാനുള്ള അനുമതി പ്രകാരം ഇന്ന് ക്ലാസുകള്‍ ആരംഭിച്ചു. പൊടിപിടിച്ച ക്ലാസ് മുറികളും ... കാലനക്കം കേള്‍ക്കാത്ത ഇടനാഴികളും .. വാക്കുകള്‍ പതിയാത്ത ബോര്‍ഡുകളും ഉണര്‍ന്നു.

## Article Content

**വടകര; ** കാത്തിരിപ്പുകള്‍ക്ക് അവസാനമായി ക്യാമ്പസ് തുറന്നതോടെ വടകരയിലെ സമാന്തര സ്ഥാപനങ്ങളും സജീവമായി. ബിരുദം അവസാന വര്‍ഷ ക്ലാസുകളും ബിരുദാനന്തര ക്ലാസുകളും തുടങ്ങാനുള്ള അനുമതി പ്രകാരം ഇന്ന് ക്ലാസുകള്‍ ആരംഭിച്ചു. പൊടിപിടിച്ച ക്ലാസ് മുറികളും ... കാലനക്കം കേള്‍ക്കാത്ത ഇടനാഴികളും .. വാക്കുകള്‍ പതിയാത്ത ബോര്‍ഡുകളും ഉണര്‍ന്നു.

ഓണ്‍ലൈന്‍ അധ്യയനത്തിനോട് വിട പറഞ്ഞ ്അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രവേശോത്സവത്തിന്റെ ആവേശത്തോടെ നീണ്ട ഇടവേളക്ക് ശേഷം ക്ലാസ് മുറികളിലെത്തി. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്തും. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന്‍, അല്ലെങ്കില്‍, 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ. ഇതില്‍ കോളേജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിര്‍ദ്ദേശം. മിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷനാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ കല്‍സുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിള്‍. മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും. എഞ്ചിനീയറിങ് കോളജുകളില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

കാമ്പസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസുകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കിയ ശേഷമാണ് ക്ലാസുകള്‍ തുടങ്ങിയത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ നാളെ പുറത്തിറക്കും.

ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ഉപയോഗിക്കാം. ആയുഷ് നിര്‍ദ്ദേശിച്ച ഹോമിയോ മരുന്നുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1087/campus-woke-up-parallel-institutions-are-in-vatakara-active)