---
title: "മാഹി കനാലിൽ വയോധികൻ മുങ്ങി മരിച്ചു "
english_title: "Elderly man drowned in Mahi canal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108700/elderly-man-drowned-in-mahi-canal"
published_at: "2023-04-12T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436e92beb1f3_deathmahi.jpg"
keywords: []
---

# മാഹി കനാലിൽ വയോധികൻ മുങ്ങി മരിച്ചു 

> **Lead Summary:** **വടകര:** മാഹി കനാലിൽ വീണ വയോധികൻ മുങ്ങിമരിച്ചു. എടച്ചേരി പഞ്ചായത്തിൽ കൂടി കടന്നു പോകുന്ന മാഹി കനാലിന്റെ ഭാഗമായ പോതിമഠത്തിൽ താഴെയിൽ വീണ് കൂടത്താൻകണ്ടി വാസു ആണ് മരിച്ചത്.

## Article Content

**വടകര:** മാഹി കനാലിൽ വീണ വയോധികൻ മുങ്ങിമരിച്ചു. എടച്ചേരി പഞ്ചായത്തിൽ കൂടി കടന്നു പോകുന്ന മാഹി കനാലിന്റെ ഭാഗമായ പോതിമഠത്തിൽ താഴെയിൽ വീണ് കൂടത്താൻകണ്ടി വാസു ആണ് മരിച്ചത്.

അബദ്ധവശാൽ വഴുതി വീഴുകയായിരുന്നുവെന്ന് പറയു​ന്നു. വിവരമറിഞ്ഞ് വടകരയിൽ നിന്ന് അസി: സ്റ്റേഷൻ ഓഫീസർ കെ. സതീശ​ന്റെ നേതൃത്വത്തിലെത്തിയ സേന റബ്ബർ ഡിങ്കി ഉപയോഗിച്ച് തെരച്ചൽ നടത്തി. സേനയിലെ മുങ്ങൽ വിദഗ്ദനായ ഫയർ റെസ്ക്യൂ ഓഫീസർ സന്തോഷ്‌ സ്ക്യൂബ ഉപയോഗിച്ച് മുങ്ങിയെടുക്കുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.കെ. നൗഷാദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ കെ. അനിൽ, ദിൽറാസ്, കെ. ഷാഗിൽ, എം. ജാഹിർ, എം. വിപിൻ ,പ്രജിത്ത് നാരായണൻ, വി.സി. വിപിൻ , ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108700/elderly-man-drowned-in-mahi-canal)