---
title: "വിഷു - ഈസ്റ്റർ - ഇഫ്താർ സംഗമം നടത്തി "
english_title: "Conducted Vishu-Easter-Iftar Sangam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108702/conducted-vishu-easter-iftar-sangam"
published_at: "2023-04-12T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436eb67e8b40_sangamam.jpg"
keywords: []
---

# വിഷു - ഈസ്റ്റർ - ഇഫ്താർ സംഗമം നടത്തി 

> **Lead Summary:** **വടകര: **കുറുന്തോടി മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുന്തോടി പാലോറ മുക്കിൽ നടന്ന വിഷു - ഈസ്റ്റർ - ഇഫ്താർ സംഗമം ജാതി മത രാഷ്ടീയകക്ഷി ഭേദമെന്യേ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവർ സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **കുറുന്തോടി മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുന്തോടി പാലോറ മുക്കിൽ നടന്ന വിഷു - ഈസ്റ്റർ - ഇഫ്താർ സംഗമം ജാതി മത രാഷ്ടീയകക്ഷി ഭേദമെന്യേ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവർ സംഗമം ഉദ്ഘാടനം ചെയ്തു.

സംഘപരിവാർ ഭീഷണിയിൽ രാജ്യത്ത് മതപരമായ ആഘോഷങ്ങൾ അവസാനിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷട്രീയ കാലാവസ്ഥയിലൂടെയാണ് വർത്തമാനകാല ഭാരതം കടന്നു പോകുന്നതെന്നും അത് ഭാരതത്തിൻ്റെ മതേതരമായ കാഴ്ചപ്പാടിനെ അപകടപ്പെടുത്തുമെന്നും, ഇന്ത്യയുടെ ഗ്രാമങ്ങളിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടു നടക്കുന്ന ഇത്തരം സൗഹൃദ സംഗമങ്ങൾ പുത്തൻ പ്രതീക്ഷയാണ് ഈ രാജ്യത്തിന് നൽകുന്നതെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു.

കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി.സെക്രട്ടറി പി.വിശ്വനാഥൻ, ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. കെ.പ്രവീൺ കുമാർ, അച്ചുതൻ പുതിയെടുത്ത്, സി.പി.വിശ്വനാഥൻ, മൂഴിക്കൽ ചന്ദ്രൻ, സെയ്ദ് കുറുന്തോടി, ഇസ്മയിൽ ചില്ല, ഒ.പി. പ്രമീള തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മണിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചാലിൽ അഷറഫ് അദ്ധ്യക്ഷതയും, സുരേഷ് കുറ്റിലാട്ട് സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108702/conducted-vishu-easter-iftar-sangam)