---
title: "വടകരയിൽ മഹാകവി കുമാരനാശാൻ്റെ 150-ാം മത് ജന്മവാർഷികം ആഘോഷിച്ചു "
english_title: "The 150th birth anniversary of Mahakavi Kumaranashan was celebrated in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108706/the-150th-birth-anniversary-of-mahakavi-kumaranashan-was-celebrated-in-vadakara"
published_at: "2023-04-12T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436f25069ace_kumarashan.jpg"
keywords: []
---

# വടകരയിൽ മഹാകവി കുമാരനാശാൻ്റെ 150-ാം മത് ജന്മവാർഷികം ആഘോഷിച്ചു 

> **Lead Summary:** **വടകര :**മഹാകവി കുമാരനാശാൻ്റെ 150-ാം മത് ജന്മവാർഷികം എസ് എൻ ഡി പി യോഗം വടകര യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു . യൂണിയൻ വൈസ്: പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എം.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വടകര :**മഹാകവി കുമാരനാശാൻ്റെ 150-ാം മത് ജന്മവാർഷികം എസ് എൻ ഡി പി യോഗം വടകര യൂണിയൻ ഗുരുദേവ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു . യൂണിയൻ വൈസ്: പ്രസിഡണ്ട് കെ.ടി.ഹരിമോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് എം.എം.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.

ഗുരുവിൻ്റെ സാമീപ്യം കുമാരനാശാന് കവിതകളിൽ നല്ല പ്രചോദനം ഉണ്ടാക്കിയിട്ടുണ്ടെന്നും, ജന്മം കൊണ്ട സ്ഥലത്ത് കുമാരനാശാന് ഒരു സ്മാരകം പണിയെണമെന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ പറഞ്ഞു.യൂത്ത് മൂവ്മെൻ്റ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ് തിരഞ്ഞെടുത്ത അനീഷ് കുനിങ്ങാടിനെ വേദിയിൽ ആദരിച്ചു.ഡയരക്ടർ ബോർഡ് മെമ്പർ ബാബു പൂതം പാറ മുഖ്യ പ്രഭാഷണം നടത്തി.

ഡയരക്ടർ ബോർഡ് മെമ്പർമാർ ബാബു.സി.എച്ച്,ചന്ദ്രൻ ചാലിൽ,കൗൺസിലർ അനിൽ വൃന്ദാവനം,വനിതാ സംഘം സെക്രട്ടറി ഗീതാ രാജീവ്, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി എന്നിവർ ആശംസ നടത്തി. കൗൺസിലർ വിനോദൻ മാസ്റ്റർ നന്ദി പറഞ്ഞ ചടങ്ങിൽ സൈബർ സേന കേന്ദ്രസമിതി കൺവീനർ ജയേഷ് വടകര,കൗൺസിലർമാരായ കൃഷ്ണൻ പൂളത്തറ,ചന്ദ്രൻ കല്ലാച്ചി,വനിതാ സംഘം കേന്ദ്രസമിതി അംഗം റീനാ രാജീവ്,യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് സുഭാഷിണി സുഗുണേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108706/the-150th-birth-anniversary-of-mahakavi-kumaranashan-was-celebrated-in-vadakara)