---
title: "ലയൺസ് മാധ്യമ പുരസ്കാരം ആർ രോഷിപാലിന് "
english_title: "Lions Media Award to R Roshipal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108834/lions-media-award-to-r-roshipal"
published_at: "2023-04-13T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437e412dc9c7_r_roshipal.jpg"
keywords: []
---

# ലയൺസ് മാധ്യമ പുരസ്കാരം ആർ രോഷിപാലിന് 

> **Lead Summary:** **വടകര: **ലയൺസ് മാധ്യമ പുരസ്കാരം ആർ രോഷിപാലിന്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലയൺസ് ഡിസ്ട്രിക്ട് 318 ഇ ആണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ മാസം 16ന് കണ്ണൂരിൽ പുരസ്കാരം സമ്മാനിക്കും. റിപ്പോർട്ടർ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ് ആർ രോഷിപാൽ.

## Article Content

**വടകര: **ലയൺസ് മാധ്യമ പുരസ്കാരം ആർ രോഷിപാലിന്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ലയൺസ് ഡിസ്ട്രിക്ട് 318 ഇ ആണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ മാസം 16ന് കണ്ണൂരിൽ പുരസ്കാരം സമ്മാനിക്കും. റിപ്പോർട്ടർ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ് ആർ രോഷിപാൽ.

ദൃശ്യമാധ്യമ രം​ഗത്തെ മികവിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരവും തലശ്ശേരി പ്രസ്സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ കോടിയേരി ബാലകൃഷ്ണൻ അവാർഡും ആർ രോഷിപാലിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ വാർത്തകളാണ് ഈ അവാർഡിന് അർഹനാക്കിയത്.

മംഗളം ദിനപത്രത്തില്‍ അഞ്ച് വര്‍ഷത്തോളം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ലേഖകനായിരുന്ന രോഷിപാല്‍ മംഗളം ടെലിവിഷന്റെ കാസര്‍കോട്, കോഴിക്കോട് ബ്യൂറോ ചീഫ് ആയും മിഡില്‍ ഈസ്റ്റ് റീജണല്‍ എഡിറ്ററായും ജോലിചെയ്തു. തല്‍സമയം പത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ആയിരുന്നു. മൂന്നു വര്‍ഷമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ്. ഭാര്യ: ശ്രീന രോഷിപാല്‍, മകള്‍: ദക്ഷ രോഷിപാല്‍ (വിദ്യാര്‍ത്ഥിനി, പട്ടം സെന്റ് മേരീസ് ഹൈസ്‌കൂള്‍, തിരുവനന്തപുരം).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108834/lions-media-award-to-r-roshipal)