---
title: "പുരസ്കാര ജേതാക്കള്‍ക്ക് യുവകലാസാഹിതിയുടെ ആദരം "
english_title: "The award winners are honored by Yuva Kalasahithi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108836/the-award-winners-are-honored-by-yuva-kalasahithi"
published_at: "2023-04-13T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437e720c1295_YUVAKALASAMITHIADARAM.jpg"
keywords: []
---

# പുരസ്കാര ജേതാക്കള്‍ക്ക് യുവകലാസാഹിതിയുടെ ആദരം 

> **Lead Summary:** **വടകര: **കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളെ, യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അക്കാദമിയുടെ 'ഗുരുപൂജ' പുരസ്കാര ജേതാവ് ആര്‍ട്ടിസ്റ്റ് രാംദാസ് വടകര, നാടക രചനയ്ക്കുള്ള പുരസ്കാരം ലഭിച്ച സുരേഷ്ബാബു ശ്രീസ്ഥ എന്നിവര്‍ക്കാണ് ആദരം നല്‍കിയത്.

## Article Content

**വടകര: **കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളെ, യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അക്കാദമിയുടെ 'ഗുരുപൂജ' പുരസ്കാര ജേതാവ് ആര്‍ട്ടിസ്റ്റ് രാംദാസ് വടകര, നാടക രചനയ്ക്കുള്ള പുരസ്കാരം ലഭിച്ച സുരേഷ്ബാബു ശ്രീസ്ഥ എന്നിവര്‍ക്കാണ് ആദരം നല്‍കിയത്.

വടകര നഗരസഭാ പാര്‍ക്ക് ഹാളില്‍ നടന്ന പരിപാടി സിനിമ - നാടക പ്രവര്‍ത്തകന്‍ വിജയന്‍ വി നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് കെ പി രമേശന്‍ അധ്യക്ഷത വഹിച്ചു. ഡോ.ശശികുമാര്‍ പുറമേരി പുരസ്കാര ജേതാക്കളെ പരിചയപ്പെടു ത്തി. വനിതാ കലാസാഹിതി സംസ്ഥാന അധ്യക്ഷ വി എം അജിത ജേതാക്കളെ ആദരിച്ചു.

അഷറഫ് കുരുവട്ടൂര്‍, ഇ വി വത്സന്‍, പ്രേംകുമാര്‍ വടകര എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. തുട ര്‍ന്ന്‍ പ്രേംകുമാർ വടകരയുടെ ഗാന വീചിക ൾ അരങ്ങേറി. എൻ.പി അനിൽകുമാർ സ്വാഗതവും കെ.വി.ജയദീപ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108836/the-award-winners-are-honored-by-yuva-kalasahithi)